970-250

കൈകാല്‍ മുട്ടുകളില്ലാതെയാണ് ഒരു കുഞ്ഞ് ജനിക്കുന്നത്

കൈ കാല്‍ മുട്ടുകള്‍ ( kneecaps ) ഇല്ലാതെയാണ് ഒരു കുഞ്ഞു ജനിക്കുന്നത് !??

ഇല്ലാതെ എന്ന് പറഞ്ഞാല്‍.. നമ്മുടെ അസ്ഥിപോലെ കട്ടി ഇല്ലാതെ ചുമ്മാ തരുണാസ്ഥി ആയോ, അല്ലെങ്കില്‍ ജെല്ലു പോലെയോ ആയിരിക്കും ഉണ്ടാവുക. നവജാതശിശുവിന്റെ കാല്‍മുട്ടുകള്‍ എക്‌സ്-റേയില്‍ കാണാനാകില്ല.
2 മുതല്‍ 6 വയസ്സുവരെയുള്ള സമയത്തു ഈ തരുണാസ്ഥിയില്‍ നിന്ന് അസ്ഥികളായി മാറുന്നത് – ഇത് വളരെ മന്ദഗതിയിലുള്ള പ്രക്രിയയാണ്.??

ജനനസമയത്ത് ഉറച്ച കൈ കാല്‍ മുട്ടുകള്‍ ജനന പ്രക്രിയ കൂടുതല്‍ ബുദ്ധിമുട്ടാക്കാം അല്ലെങ്കില്‍ ജനന സമയത്തുണ്ടാകുന്ന പരിക്കുകള്‍ക്ക് കാരണമാകും. അസ്ഥി വളരെ കട്ടിയുള്ളതാണ്. അവ തരുണാസ്ഥി പോലെ വഴക്കമുള്ളതല്ല. തെറ്റായ തരത്തിലുള്ള സമ്മര്‍ദ്ദം ചെലുത്തിയാല്‍ ജനനസമയത് ഒരുപക്ഷെ അസ്ഥി തകരാനും സാധ്യതയുണ്ട്.??

??മുട്ടില്‍ ഇഴയാനും, നടക്കാനും പഠിക്കുമ്പോള്‍ കുഞ്ഞുങ്ങളുടെ മുട്ടുകള്‍ക്കു കിട്ടുന്ന തട്ടലുകളും, മുട്ടലുകളും തരുണാസ്ഥി ഉപയോഗിച്ച് നിര്‍മിച്ചതിനാല്‍ കൂടുതല്‍ എളുപ്പത്തില്‍ തരണം ചെയ്യുവാന്‍ സാധിക്കുന്നു ??

കുട്ടിക്കാലം വരെ ഈ പ്രക്രിയ തുടരുന്നു. സാധാരണഗതിയില്‍, 10 അല്ലെങ്കില്‍ 12 വയസ് പ്രായമാകുമ്പോള്‍, കാല്‍മുട്ട് പൂര്‍ണ്ണമായും അസ്ഥിയായി വികസിക്കുന്നു. യഥാര്‍ത്ഥത്തില്‍ മുട്ടിന്റെ ഒരു ചെറിയ ഭാഗം തരുണാസ്ഥി ആയി ജീവിതാവസാനം വരെ തുടരുന്നു, മറ്റൊരു ചെറിയ ഭാഗം ഫാറ്റി പാഡ് എന്ന് വിളിക്കുന്ന ഫാറ്റി ടിഷ്യു ആണ് ??

??കുഞ്ഞുങ്ങള്‍ മുട്ടില്‍ ഇഴയുവാന്‍ ആരംഭിക്കുമ്പോള്‍ മുട്ടിനു പാഡുകള്‍ വയ്ക്കേണ്ട ആവശ്യമുണ്ടോ???

വേണ്ട.
ദിവസം മുഴുവന്‍ മുട്ടുകുത്തി ഇഴയുന്നത് കുഞ്ഞുങ്ങളെ വേദനിപ്പിക്കില്ല. കാല്‍മുട്ടിന് ചുറ്റുമുള്ള തരുണാസ്ഥിയും മങ്ങിയ കൊഴുപ്പ് നിക്ഷേപവും അവരെ പരിക്കില്‍ നിന്ന് സംരക്ഷിക്കുന്നു ??

പാഡിനു പകരം അവരുടെ ചര്‍മ്മത്തിന് ഉരച്ചില്‍ തട്ടാതിരിക്കുവാന്‍ ഒരു സോക്‌സോ, ലെഗ്ഗിന്‍സോ മാത്രം വേണമെങ്കില്‍ അണിയിച്ചാല്‍ മതിയാവും ??

Loading...