970-250

പൊന്ന്യം യുവജന സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എൽ.ഡി.എഫ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.

കതിരൂർ:പൊന്ന്യം യുവജന സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എൽ.ഡി.എഫ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. പൊന്ന്യം നായനാർ റോഡിൽ സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.എൻ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.സി.പി.ഐ ലോക്കൽ സെക്രട്ടറി പൊന്ന്യം കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ.വിജയൻ മാസ്റ്റർ,കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.സനൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.ടി. റംല, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.കെ.സുരേഷ് ബാബു എന്നിവർ സംസാരിച്ചു.ചടങ്ങിൽ വെച്ച് ജില്ലാ പഞ്ചായത്തംഗം,ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ഗ്രാമ പഞ്ചായത്തംഗങ്ങൾ എന്നിവർക്ക് സ്വീകരണം നൽകി.

Loading...