970-250

വിയ്യൂരിൽ നിന്നൊരു പോലീസ് നന്മ

തൃശൂർ: ലോക്ക് ഡൗൺ കാലത്ത് ഒരു പൊതു പ്രവർത്തനത്തിന് പോലീസിനെ സഹായിച്ച കലാകാരനെ പോലീസും കൈവിട്ടില്ല.
കോവിഡ്‌ ആരംഭത്തിൽ വിയ്യൂർ പോലീസ് സ്റ്റേഷനുവേണ്ടി അലി കടുകശേരി ആൽബത്തിനായി ഒരു പാട്ട് എഴുതിയിരുന്നു. അത്‌ വിഷ്വൽ/ എഡിറ്റിങ് വർക്കുകൾ ചെയ്തത് രാഗേഷായിരുന്നു. കോവിഡ് കാല ബോധവത്കരണത്തിനായിരുന്നു ആൽബം എഡിറ്റ് ചെയ്യാനുള്ള ആളെ തേടിയപ്പോൾ അവർ രാഗേഷിലേക്കാണ് എത്തിയത്. തൻ്റെ മൊബൈലിൽ രാഗേഷ് ആൽബം എഡിറ്റ് ചെയ്തു.

സാമ്പത്തികമായി വളരെയധികം പരിമിതികൾ നേരിടുന്നയാളായിരുന്നു രാഗേഷ്. അതുകൊണ്ടുതന്നെ എഡിറ്റിംഗ് ജോലികൾക്കായി ഒരു കമ്പ്യൂട്ടർ ഇല്ലായിരുന്നു അവന്റെ കയ്യിൽ. ഒരു വിധത്തിൽ സ്മാർട്ട് ഫോണിലാണ് അവൻ ആ ദൃശ്യങ്ങൾ ഏറ്റവും ഭംഗിയായി എഡിറ്റ് ചെയ്തെടുത്ത്.
രാഗേഷിന്റെ കഴിവ് കണ്ടപ്പോൾ അവനൊരു കംപ്യൂട്ടർ സംഘടിപ്പിച്ചു നൽകാൻ തീരുമാനിക്കുകയായിരുന്നു വിയ്യൂരിലെ പോലീസുകാർ.
വിയ്യൂർ സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസർ മാരായ പ്രിയ സുഹൃത്തുക്കൾ മോഹൻ, ഹരീഷ് എന്നിവരാണ് കംപ്യൂട്ടർ വാങ്ങി നൽകിയത്. വാങ്ങാൻ പ്രേരിപ്പിച്ച അലി കടുകശേരിയെയും കൂട്ടി രാഗേഷിന് വീട്ടിൽ കൊണ്ടുപോയി കൊടുത്തു ആ നല്ല മനസുള്ള പോലീസുകാർ ‘ ലോക്ക് ഡൗൺ കാലത്ത് ഒരു പാട് നല്ല പോലീസ് കഥകൾ കേട്ട കേരളത്തിന് വീണ്ടും ഒരു നന്മയുടെ കഥ കൂടി’

Loading...