1470-490

അഭിമാന പൂർവ്വം എൽ.ഡി.എഫ്. ഇടതു പക്ഷ ജനാധിപത്യ മുന്നണി മേലൂർ ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രകടനപത്രിക 2020

മേലൂർ ഗ്രാമ പഞ്ചായത്തിൽ എൽ.ഡി.എഫ്.തുടർച്ചയായി , 2000 മുതൽ 2020 വരെ 20 വർഷത്തെ ഭരണം പൂർത്തീകരിച്ച്, വികസനത്തിന്റെ കാര്യത്തിൽ മുൻപിൽ നിൽക്കുന്ന മേലൂർ ഗ്രാമ പഞ്ചായത്തിലെ അടുത്ത അഞ്ചു വർഷത്തേയ്ക്കുള്ള , പ്രകടനപത്രികയുടെ പ്രകാശന കർമ്മം എൽ.ഡി.എഫ്. മേലൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ക്കമ്മറ്റി പ്രസിഡന്റ് – സഖാവ്, ടി.എസ്. മധുവിന്റെ അദ്ധ്യക്ഷതയിൽ , സെക്രട്ടറി – സഖാവ്, എം.എം. രമേശൻ പ്രകാശനം നിർവ്വഹിച്ചു.!!!
“പ്രകടനപത്രിക 2020”
1 – ഭൂരഹിത ഭവന രഹിതർക്ക് 2 ലക്ഷം രൂപ ഭൂമി വാങ്ങുവാനും , ഭവന നിർമ്മാണത്തിന് 4 ലക്ഷം രൂപയും നൽകി 5 വർഷം കൊണ്ട് സമ്പൂർണ്ണ പാർപ്പിട പദ്ധതി നടപ്പിലാക്കും !
2- കൃഷി പ്രോത്സാഹിപ്പിക്കാനായി 5 പേർ ഉൾപ്പെട്ട സംഘകൃഷിയ്ക്ക് സഹകരണ ബാങ്കുമായി ചേർന്ന് പലിശ രഹിത വായ്പ ലഭ്യമാക്കുകയും, ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുകയും ചെയ്യും !
3 – ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി ക്ഷീര കർഷക സംരക്ഷണം, മുട്ട, മത്സ്യം , മാംസം, എന്നിവയുടെ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ ആവശ്യമായ സഹായങ്ങൾ ചെയ്യും !
4- തൊഴിലുറപ്പ് തൊഴിലാളികളെ ഭക്ഷ്യ സുരക്ഷയുമായി സംയോജിപ്പിച്ച് പുതിയ തൊഴിലവസരങ്ങൾ കണ്ടെത്താൻ സഹായിക്കും !
5 – കുടുംബശ്രീ സ്വയം തൊഴിൽ പരീശീലന കേന്ദ്രം തുടങ്ങും!
6- യുവതയുടെ തൊഴിൽ പരിശീലനത്തിന് ക്ലബ്ബുകൾ, വായനശാലകൾ എന്നിവയുമായി യോജിച്ച് കോച്ചിങ്ങ് ക്ലാസ്സുകൾക്ക് അവസരം ഒരുക്കും !
7-തട്ടുപാറ തടയണക്കു സമീപം ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് സ്ഥലവും , മേലൂർ പഞ്ചായത്ത് സ്ഥലവും പ്രയോജനപ്പെടുത്തി കുട്ടികളുടെ പാർക്ക് സ്ഥാപിക്കും !
8 – വയോജന സുരക്ഷണത്തിനായി രണ്ടാമത്തെ പകൽ വീട് യാഥാർത്ഥ്യമാക്കും !
9 – ആരോഗ്യ രംഗത്ത് പി.എച്ച്.സി.,എഫ്.എച്ച്.സി യായി മാറിയതിനെ തുടർന്നുള്ള സൗകര്യങ്ങൾ വിപുലപ്പെടുത്തും !
10 – ഹോമിയോ ആയൂർവ്വേദ ചികിത്സാ കേന്ദ്രങ്ങൾക്ക് പുതിയ സ്ഥലവും , കെട്ടിടവും, നിർമ്മിക്കും !
11- പട്ടികജാതി, പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് കമ്മൂണിറ്റി ഹാൾ നിർമ്മിക്കും, പട്ടികജാതി, ശ്മശാനങ്ങൾ നവീകരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും!
12- കായിക ഗ്രാമം പദ്ധതിയുടെ ഭാഗമായി കായിക പ്രതിഭകളെ കണ്ടെത്താൻ ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കും !
13- പഞ്ചായത്ത് ഓഫീസിനോട് ചേർന്നുള്ള റവന്യൂ ഭൂമി പ്രയോജനപ്പെടുത്തി വിവിധ ഓഫീസ് സമുച്ചയം പണിയാൻ ആവശ്യമായ പദ്ധതികൾ ആവിഷ്കരിക്കും !
14- നിലവിലുള്ള ജലസേചന പദ്ധതികളുടെ വിപുലീകരണം പൂർത്തിയാക്കും !
15 – കൊരട്ടി, മേലൂർ, സംയുക്ത കൂടി വെള്ള പദ്ധതിയെ മേലൂരിന്റേതാക്കി മാറ്റി സമ്പൂർണ്ണ കുടിവെള്ള പദ്ധതി നടപ്പിലാക്കും !
16 – മൃഗാശുപത്രിയുടെ സബ്ബ് സെന്റർ മേലൂർ ഭാഗത്ത് തുടങ്ങാൻ വേണ്ട നടപടി സ്വീകരിക്കും !
അഭിവാദനങ്ങളോടെ !!!
എൽ.ഡി.എഫ്. മേലൂർ പഞ്ചായത്ത് കമ്മറ്റി മധു , ടി.എസ്സ് (പ്രസിഡന്റ്) എം.എം. രമേശൻ (സെക്രട്ടറി)

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098