970-250

പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സ്വപ്ന തുല്യ വിദ്യഭ്യാസം

പണ്ട് കാലത്ത് നാലാം ക്ലാസ് വിദ്യഭ്യാസത്തിന് ശേഷം കൃഷിക്ക് ഇറങ്ങിയ മാനേജർ മലപ്പുറം ജില്ലയിൽ കോട്ടക്കൽ മുനിസിപ്പാറ്റിയിലെ കോട്ടൂർ എന്ന ഗ്രാമ പ്രദേശത്തെ ജനതയുടെ മുന്നിലേക്ക് അറിവിന്റെ വെളിച്ചമായി എ.കെ.എം.എച്ച്.എസ്.എസ് സ്ഥാപിതമായി.
മാനേജർ കറുത്തേടത്ത് ഇബ്രാഹീം ഹാജിയുടെ കഠിന പരിശ്രമത്തിന്റെ ഫലമായി 1979 ൽ കേരളത്തിലെ മുൻ മന്ത്രി യു.എ ബീരാൻ സാഹിബിന്റെയും, അന്നത്തെ വിദ്യഭ്യാസ മന്ത്രി സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെയും സഹായത്തോടെ അഹമ്മദ് കുരിക്കൾ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ കോട്ടൂരിൽ ആരംഭിച്ചു.1979 ൽ ഹിന്ദി, മളയാളം, അറബിക്, സംസ്കൃതം, ഉറുദു എന്നീ ഭാഷകൾ ഉൾപ്പെടെ 3 ഡിവിഷനും 7 അധ്യാപകരുമായി കോട്ടൂർ മദ്രസയിൽ ആരംഭിച്ച സ്ഥാപനം തൊട്ടടുത്ത വർഷം തന്നെ ഇന്ന് നിലനിൽക്കുന്ന ഈ പ്രദേശത്തില പുതിയ കെട്ടിടത്തിലേക്ക് മാറ്റി.
ഇന്ന് മുന്നൂറിലധികം ജീവനക്കാരും നൂറിലധികം ഡിവിഷനുകളും ആറായിരത്തിലധികം കുട്ടികളുമായി ഈ സ്ഥാപനം വളർന്നു കഴിഞ്ഞു. 1979ൽ ഹനീഫ മുതൽ ഒട്ടനവധി വിദ്യാർത്ഥികൾക്ക് വിദ്യ പകർന്നു നൽകിയ ഈ വിദ്യാലയം 2003 ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു.2012 ഹയർ സെകൻഡറിയായി മാറി.
ചങ്കു വെട്ടി നാഷണൽ ഹൈവെ മുതൽ മരവട്ടം വരെ നീണ്ടു കിടക്കുന്ന പ്രദേശമാണ് കോട്ടൂർ.അടുത്ത പ്രദേശങ്ങളായ പണിക്കർക്കുണ്ട്, കാവതികുളം, ഇന്ത്യനൂർ, വില്ലൂർ തുടങ്ങിയ ഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഹൈസ്കൂൾ വിദ്യഭ്യാസത്തിനായി ഗതാഗത സൗകര്യമില്ലാതിരുന്ന കോട്ടൂരിൽ നിന്ന് ആറ് കിലോമീറ്റർ ദൂരം നടന്ന് രാജാസ് ഹൈസ്കൂളിലേക്കോ, മറ്റേതികിലും ഹൈസ്കൂളിലേക്കോ പോകേണ്ടി വന്നിരുന്നത് കൊണ്ട് കോട്ടൂർ എന്ന പ്രദേശത്ത് ഹൈസ്കൂൾ ആവശ്യമായി വന്നു.
യു.പി തലം മുതൽ തന്നെ മികച്ച അക്കാദമിക പ്രവർത്തനങ്ങളും തികഞ്ഞ അച്ചടക്കത്തോടെയും പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയം കലാകായിക രംഗത്തും, പoനാനുഭവ പ്രവർത്തനങ്ങളിലും മികവുറ്റ പ്രകടനം കാഴ്ച്ചവെച്ച് പുരസ്കാരങ്ങൾ കരസ്ഥമാക്കി.
2007 മുതൽ മലപ്പുറം സബ് ജില്ലാ കലോൽസവത്തിൽ തുടർച്ചയായി ഓവറോൾ ചാമ്പ്യാഷിപ്പ് കരസ്ഥമാക്കുന്നുണ്ട്. ജില്ലാ, സംസ്ഥാന, കലോത്സവങ്ങളിൽ നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുപ്പിക്കുകയും ചെയ്യുന്നുണ്ട്. പൂരക്കളി, കോൽക്കളി, ഒപ്പന, വട്ടപ്പാട്ട്, ചെണ്ടമേളം, പഞ്ചവാദ്യം എന്നീ ഇനങ്ങളിൽ തുടച്ചയായി സംസ്ഥാന തലത്തിൽ തുടർച്ചയായി എ ഗ്രേഡ് നേടുകയും, ജില്ലയിൽ തന്നെ ഒന്നാമതെത്താനും ഈ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്.
2015 മുതൽ എസ് .എസ്.എൽ.സി ക്ക്.നൂറ് ശതമാനം വിജയം നേടാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞു.2017ൽ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തി 100 ശതമാനം വിജയം നേടി സംസ്ഥാനത്ത് തന്നെ ഒന്നാമതെത്തിയിരുന്നു.
കലാകായിക പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനം. കാഴ്ച്ചവെക്കുന്ന ഈ വിദ്യാലയം 2016ൽ സ്ഥാപിതമായ എ.കെ.എം സ്പോർട്സ് അക്കാദമി ആരംഭിച്ചു.2017 മുതൽ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും പങ്കെടുപ്പിക്കുന്ന രീതിയിൽ പ്രതിഭകളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിനു സാധിച്ചു. റോളർ സകേറ്റി ങ്, ഫുട്ബോൾ, ക്രിക്കറ്റ്,ടെന്നീസ് ,ടേബിൾ ടെന്നീസ്, സോഫ്റ്റ് ടെന്നീസ്, കരാട്ടെ, വടംവലി, ചെസ്സ്, ബോക്സിംഗ്, ഷട്ടിൽ, വോളിബോൾ, അത് ലറ്റിക്സ് തുടങ്ങി എന്നാ വിധ ഗെയിംസ് ഇനങ്ങളിലും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് വിദ്യാലയം അതിന്റെ ജൈത്രയാത്ര തുടരുന്നു.
ഈ വിദ്യാലയത്തിന്റെ ഓരോ വളർച്ചലും സ്കൂൾ മാനേജർ ഇബ്രാഹീം ഹാജിയുടെ പങ്ക് വളരെ വലുതാണ്. പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സ്വപ്ന തുല്യമായ അവസരമൊരുക്കുകയാണ് ഇബ്രാഹീം ഹാജിയുടെ ലക്ഷ്യം

Loading...