970-250

എഞ്ചിനീയറിംഗ് ബിരുദധാരികളുടെ വേറിട്ട നഴ്സറി

വളാഞ്ചേരി:ഇൻഡോർ പ്ലാന്റ്സും ഹോം ഡെക്കർ ആശയങ്ങളും ഒരു കുടക്കീഴിൽ ഒരുക്കി കൊണ്ട് പുതിയ സംരംഭത്തിന് തുടക്കമിട്ടിരിക്കുകയാണ് സിവിൽ എൻജിനീയറിങ് ബിരുദധാരികളായ ഒരു കൂട്ടം ചെറുപ്പക്കാർ. ചെടികളോടുള്ള പാഷനോടൊപ്പം പ്രൊഫഷനും സമന്വയിച്ചപ്പോൾ അതൊരു പുതിയ ആശയത്തിന് വഴി തെളിയിച്ചു.

വീടും പുന്തോട്ടവും ഒരുമിച്ചൊരു ഫ്രെയിമിൽ കൊണ്ടു വരാനാഗ്രഹിക്കുന്നവരാണ് ഇന്ന് ഭൂരിഭാഗം പേരും. ഫ്ലാറ്റിലും ഓഫീസിലും വീടുകൾക്കകത്തും പുറത്തും പച്ചപ്പ് നിറക്കാനാഗ്രഹിക്കുന്നവർക്കായി ‘ ഇവാൻസ്’ എന്ന പേരിലാണിതൊരുക്കിയിട്ടുള്ളത്. ‘ഫെർസോ ‘ എന്ന ബിസിനസ് ഗ്രൂപ്പിന്റെ കീഴിലുളള ഈ പുതിയ ഇൻഡോർ പ്ലാന്റേഷൻ വെട്ടിച്ചിറ ചുങ്കത്താണ് തുടങ്ങിയിരിക്കുന്നത്.

ഫൈക്കസ്, കാക്റ്റസ്, മണിപ്ലാന്റ്, യുജീനിയ, സിങ്കോണിയം, പീസ് ലില്ലി, അഗ്ലോണിമ എന്നിങ്ങനെ വീടുകൾക്കവും പുറവും മനോഹരമാക്കുന്ന വൈവിധ്യമാർന്ന ചെടികളും പൂചട്ടികളുമാണ് പ്രധാന ആകർഷണം. ക്ലേ, സെറാമിക്, പ്ലാസ്റ്റിക്, ഗ്ലാസ് തുടങ്ങി വ്യത്യസ്ത ഡിസൈനുകളിലുള്ള പൂ ചട്ടികളാണ് വിൽപനക്കായി ഒരുക്കിയിട്ടുള്ളത്.

ആവശ്യക്കാർക്ക് വീടിന്റെ ഇന്റീരിയറുകൾക്കനു സരിച്ച് യോജിച്ച ചെടികളും ചട്ടികളും തിരഞ്ഞെടുത്തു കൊടുക്കുന്നതിനൊപ്പം എത് രീതിയിൽ വീടിന്റെ അകത്തളങ്ങൾ സെറ്റ് ചെയ്യണമെന്നും ഇവർ സൗജന്യമായി നിർദേശിച്ചു കൊടുക്കുന്നു എന്നത് സാധാരണ നഴ്സറികളിൽ നിന്നും ‘ ഇവാൻസിനെ വ്യത്യസ്തമാക്കുന്നു.

Loading...