970-250

പാടത്തും പറമ്പത്തും കൃഷിയിറക്കി ആണ്ടിക്കുട്ടി

മത്സ്യങ്ങൾക്ക് തീറ്റ കൊടുക്കുന്ന ആണ്ടിക്കുട്ടി

പാടത്തും പറമ്പത്തും കൃഷിയിറക്കി ആണ്ടിക്കുട്ടി. മത്സ്യകൃഷിയിലും നൂറ് മേനി


നന്മണ്ട: കൃഷി ഏതുമായി കൊള്ളട്ടെ ‘അത് ഒരു തപസ്യയാണ് ആണ്ടിക്കുട്ടിക്ക്. പാടത്തും പറമ്പത്തും ഐശ്വര്യത്തിന്റെ നിറക്കാഴ്ചയൊരുക്കുന്ന കർഷകനാണ് കാരക്കുന്നത്തെ പുത്തഞ്ചേരി ആണ്ടിക്കുട്ടി’ ഒരു നാടിന്റെ ജൈവ കൃഷിയുടെയും മത്സ്യകൃഷിയുടെയും ബ്രാൻഡ് അമ്പാസിഡറാണ് ഈ ക്ഷീരകർഷകൻ: മണ്ണിനെ സ്നേഹിക്കുന്ന കൃഷിയെ നെഞ്ചിലേറ്റുന്ന ആരുടെയും മനം കുളുർക്കും പുത്തഞ്ചേരി പറമ്പിലെത്തിയാൽ .പറമ്പിൽ ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ, പച്ചമുളക്, കുരുമുളക്, വീടിന്റെ അങ്കണത്തിൽ അങ്കോറ വർഗത്തിൽപ്പെട്ട മുയലുകൾ, പേർഷ്യൻ പൂച്ചകൾ, അക്വേറിയത്തിലേക്ക് ആവശ്യമായ ആമസോൺ ബനാന, വാട്ടർ മൊസൈക്, വാട്ടർ കേബേജ്, താമര, ആമ്പൽ കൃഷികൾ, കൃഷിയുടെ നിറക്കാഴ്ചകൾ കാണാനെത്തുന്നവർക്ക് ഒരു കൃഷിക്കാരൻ എങ്ങനെയായിരിക്കണമെന്ന് ആണ്ടി ക്കുട്ടി പറയും. നല്ല വിളവ് ലഭിക്കാൻ മനുഷ്യ സാമിപ്യം വിളകൾക്കാവശ്യമാണ്. കൃഷിക്കാരൻ വിളകൾക്ക് ഒപ്പമുണ്ടാകണം. ഇവിടെയാണ് ക്ഷീര കർഷകൻ കൂടിയായ ആണ്ടിക്കുട്ടി മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത് .പത്താം വയസിൽ കർഷകനായ പിതാവ് നടുവിലയിൽ രാമോട്ടിയിൽ നിന്നും കൃഷിപാഠം സ്വായത്തമാക്കിയ ഇദ്ദേഹം തന്റെ കൃഷിയിടത്തിൽ കർമ്മനിരതൻ.പുലർച്ചെ തന്നെ കൃഷിയിടത്തിലിറങ്ങുന്ന ശീലത്തിന് മാറ്റമില്ല: ഭാര്യ സൗമിനിയും ഒപ്പമുണ്ടാകും പച്ചക്കറി കൃഷി കൂടാതെ മത്സ്യകൃഷിയിലും വിജയഗാഥ രചിക്കുകയാണ്. തന്റെ പാടത്ത് വിശാലമായ മൂന്നു കുളങ്ങൾ കുഴിച്ച് വിവിധയിനം മത്സ്യകൃഷിയും ചെയ്യുന്നു.ഓസ്കർ ,തിലാപ്പിയ, മത്സ്യകൃഷിയിലെ ഭാഗ്യനക്ഷത്രവും, രുചിയിൽ കേമനുമായ ആസാം വാള അടക്കം വിവിധയിനം മത്സ്യങ്ങൾ .തൊഴിൽ രഹിതരായ യുവാക്കൾക്കും ആണ്ടിക്കുട്ടി വഴികാട്ടിയാണ്. മത്സ്യകൃഷിയെക്കുറിച്ച് അറിയാനാണ് ഭൂരിഭാഗം പേരും വരുന്നതെന്നും അവരോട് ഈ കർഷകന് പറയാനുള്ളത് നല്ല അറിവോടു കൂടിയെ ഇത്തരം കൃഷിയിലേക്ക് ഇറങ്ങാവു എന്നുമാണ്. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും പുരസ്ക്കാ ര ങ്ങൾ നേടിയ ആണ്ടി ക്കുട്ടി പുതു തലമുറക്കും മാതൃകയാണ്.

Loading...