970-250

കന്ന് ഊർച്ചയിൽ ഹരമായി 85 കാരനായ കുട്ടുവാക്ക

വളാഞ്ചേരി: മണ്ണിൽ പൊന്നുവിളയിക്കാൻ വയലിൽ നിറസാന്നിധ്യമായി 85 കാരനായ കുട്ടുവാക്ക. വയലുകൾ പൂട്ടുവാൻ ട്രാക്റ്റർ വന്നെങ്കിലും പരമ്പരാഗത കർഷക തൊഴിലാളിയായ കാർത്തല പന്തൽപറമ്പിൽ കുട്ടു വിന് കന്നുകാലികളെ ഉപയോഗിച്ചാണ് പാടം പൂട്ടുന്നത് ഇന്നും ഹരമാണ്. . 15-ാം വയസ്സിൽ മണ്ണ് പൊന്നാക്കാൻ ഇറങ്ങിയ കുട്ടു കന്ന് ഊർച്ചയിൽ ഇന്നും കരുത്ത് തെളിയിക്കും. ഏറെ കാലം കർഷക തൊഴിൽ ചെയ്യുന്ന അദ്ധേഹം പാട്ടത്തിനെടുത്ത് സ്വന്തമായും കൃഷി ചെയ്തിരുന്നു. മികച്ച കർഷക തൊഴിലാളിയായ കുട്ടു വാക്കയെ വളാഞ്ചേരി കൃഷി ഭവൻ ആദരിച്ചിട്ടുണ്ട്. കുറ്റിപ്പുറം ബ്ലോക്കിലെ ഏറ്റവും വലിയ പാടശേഖരമായ കാട്ടിപ്പരുത്തി പാടശേഖരത്തിലെ സജ്ജീവമായി നിൽക്കുന്ന ഏറ്റവും പ്രായം കൂടിയ കർഷക തൊഴിലാളി കൂടിയാണിദ്ധേഹം. മണ്ണും, ജൈവ സമ്പത്തും, കൃഷിയും ലാഭം നോക്കിയല്ല ഓരോ കൃഷിയും ജീവന്റെ പരമപ്രധാനമാണ് എന്ന സന്ദേശം ഉയർത്തിയാണ് ഒരോ വർഷവും കാട്ടിപ്പരുത്തി പാടശേഖരത്തിൽ കർഷകർ നെൽകൃഷിയിറക്കുക.150 ഏക്കറോളം വരുന്ന പാടശേഖരത്തിൽ ഇന്നും നെൽകൃഷി നിലനിൽക്കുന്നത് കുട്ടു വാക്കയെ പോലുള്ള തൊഴിലാളികളാണെന്ന് പാടശേഖര സമിതി ഭാരവാഹികളായ സി.എച്ച്. അബ്ദുൽ ജബ്ബാർ ഗുരുക്കളും, ടി.എം. രാജഗോപാലനും പറയുന്നു. കാട്ടിപ്പരുത്തി പാടശേഖരത്തിലെ പല ഭാഗങ്ങളും മണ്ണിട്ട് നികത്തി കയ്യേറുവാനുള്ള ശ്രമിങ്ങളെ ചെറുത്തു തോൽപ്പിക്കാൻ കർഷകരോടപ്പം കൈകോർത്ത് ഇവിടത്തെ കർഷക തൊഴിലാളികളുമുണ്ടായിരുന്നു

Loading...