1470-490

ഗവേഷകർക്കിടയിലെ വിവേചനം – മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് നൽകണം

ഗവേഷകർക്കിടയിലെ വിവേചനം – ഒരു മാസത്തിനകം മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് നൽകണം

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: ഗവേഷകർക്കിടയിലെ വിവേചനം കാലിക്കറ്റ് സർവ്വകലാ ശാല ഒരു മാസത്തിനകം റിപ്പോർട്ട് നൽകണം .കാലിക്കറ്റ് സർവ്വകലാ ശാലക്കു കീഴിലുള്ള അംഗീകൃത ഗവേഷണ കേന്ദ്രങ്ങളായ സർക്കാർ / എയ്ഡഡ് കോളേജുകളിലെ ഗവേഷക വിദ്യാർത്ഥികൾക്ക് ഗവേഷണ ഫെലോഷിപ്പ് നൽകാത്ത വിഷയത്തിൽ കേരള മനുഷ്യാവകാശ കമീഷൻ അംഗം പി മോഹൻദാസ് നടത്തിയ സിറ്റിംഗിലാണ് ഒരു മാസത്തിനകം വിശദീകരണം
നൽകാൻ സർവകലാശാല രജിസ്ട്രാ റോട് ആവശ്യപ്പെട്ടത്.സർവ്വകലാശാല പഠന വകുപ്പുകളിൽ നൽകുന്ന ഫെലോഷിപ്പ് സഹായം റിസർച്ചു സെന്ററുകളിലുള്ളവർക്കും നൽകണമെന്നാവശ്യപ്പെട്ട് സെനറ്റംഗം അരുൺ കരിപ്പാൽ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചതിനെ തുടർന്നാ ണ് നടപടി. ഒരേ പി എച്ച് ഡി പ്രവേശന വിഞ്ജാപനത്തിലൂടെയാണ് റിസർച്ചു ഗൈഡുമാരുടെയും , സൗകര്യങ്ങ ളുടെയും അടിസ്ഥാന ‘ത്തിൽ ചിലർ സർവ്വകലാശാല പഠന വകുപ്പുക ളിലും, ചിലർ സർക്കാർ / എയ്ഡഡ് കോളേജുകളിലുമായി ഗവേഷണത്തിനായി അഡ്മിഷൻ എടുക്കുന്നത്. യുജിസി , ഒരു റിസർച്ച് ഗൈഡിന്റെ കീഴിൽ ഗവേഷണം ചെയ്യുന്നവരുടെ എണ്ണം പരിമിതപ്പെടു ത്തുകയും അതുപോലെ കാലിക്കറ്റ് സർവ്വകലാശാല പഠന വകുപ്പുകളിൽ 138 ലധികം അധ്യാപക തസ്തികകൾ ഒഴിഞ്ഞു കിടക്കുകയും ചെയ്തതി ന്റെ ഫലമായി ഗവേഷണത്തിനായി ഗവേഷക വിദ്യാർത്ഥികൾക്ക് ഏക ആശ്രയം യഥാർത്ഥത്തിൽ സർക്കാർ / എയ്ഡഡ് കോളേജുകളിലെ ഗവേഷണ കേന്ദ്രങ്ങളാണ് .
യു ജി സി മാനദണ്ഡങ്ങൾ പ്രകാരം ഗവേഷണ കേന്ദ്രങ്ങളും , അവിടങ്ങളിൽ അധ്യാപകർക്ക് ഗൈഡ്ഷിപ്പ് നൽക്കുന്നതും സർവ്വകലാശാലയാണ്. അതുകൊണ്ട് തന്നെ എല്ലാ തരത്തിലും അഡ്മിഷൻ തൊട്ട് സെന്റർ അനുവദിക്കുന്ന തുവരെ കാലിക്കറ്റ് സർവ്വകലാശാല ഏകീകൃതമാക്കുകയും എന്നാൽ സർക്കാർ / എയ്ഡിഡ് ഗവേഷക കേന്ദ്രങ്ങളിൽ ഗവേഷണം ചെയ്യുന്നവർക്ക് ഫെലോഷിപ്പ് നൽകാതിരിക്കുന്നതുംഭരണഘടനയിൽ പറയുന്ന തുല്യതയുടെ നഗ്നമായ ലംഘനമാണ്. മാത്രമല്ല എംജി സർവ്വകലാശാലയിൽ ഈ വിവേചനമില്ലെന്നാണ് വസ്തുത. .
കഴിഞ്ഞ 2019 ജൂലൈയിൽ നടന്ന സെനറ്റ് യോഗത്തിൽ സെനറ്റംഗം അരുൺ കരിപ്പാൽ ഇക്കാര്യം പ്രമേയമായി അവതരിപ്പിക്കുകയും ഏറെ വാദപ്രതിവാദങ്ങൾ ക്കൊടുവിൽ പണത്തിനായി സർക്കാറിനോട് ആവശ്യപ്പെടാമെന്ന് പറഞ്ഞ് സർവ്വകലാശാല അധികൃതർ നിലപാടെടുത്തിരുന്നു .

ഇക്കാര്യത്തിൽ ഒരു വർഷം ആയെങ്കിലും വിവേചനം തുടരുന്നു. മാത്രമല്ല 2016 ലെ ഗവേഷക ചട്ടം പരിഷ്കരിക്കുന്നതിനു വേണ്ടി ഒരു പ്രത്യേക സെനറ്റ് 2020 ജൂലൈ 1 നു കൂടുകയും ഒരുപാട് ഭേദഗതികൾ വരുത്തുകയുണ്ടായി. പക്ഷെ ഈ വിവേചനം അവസാനിപ്പിക്കാൻ ഉദക്കുന്ന ഒരു കാര്യവും ആ ഭേദഗതിയിൽ ഇല്ല. ഗവേഷക കേന്ദ്രങ്ങളിലെ ഗവേഷക വിദ്യാർത്ഥികളിൽ നിന്ന് സർവ്വകലാശാല ഫീസ് ഈടാക്കുന്നുണ്ട്. പക്ഷെ അവർക്ക് തിരിച്ചു നൽകേണ്ട അർഹതപ്പെട്ട ഫെല്ലോഷിപ്പ് തുക നിഷേധിക്കുകയും, ഒരു കൂട്ടം ഗവേഷകർക്കായി മാത്രം പരിമിതപ്പെടുത്തുകയും ചെയ്യുന്ന ഈ വിവേചനം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാനും സർക്കാർ / എയിഡഡ് കോളേജുകളിലെ ഗവേഷകർക്ക് നീതി ലഭിക്കാനും വേണ്ടിയുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ശ്രീ കേരളവർമ്മ കോളേജ് അധ്യാപകൻ കൂടിയായ അരുൺ കരിപ്പാൽ മനുഷ്യാവകാശ കമീഷനെ സമീപിച്ചത്.

Comments are closed.