1470-490

എ.ഐ.എ.ഡി.എം.കെ.നേതാവിന്റെവീടും കാറും തകർത്തു

മാഹി: എ.ഐ.എ.ഡി.എം.കെ.മാഹി മേഖലാ കൺവീനർ സി.കെ.ഭാസക്കരന്റെ ഡോ: അംബേദ്ക്കർ സൂളിന്നടുത്ത് വെസ്റ്റ് പള്ളൂരിലുള്ള വീടും, വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന ടാറ്റാ  നെക്സോൺ കാറും ഇന്നലെ അർദ്ധരാത്രി ഇരുപതോളം വരുന്ന അക്രമിസംഘം മാരകായുധങ്ങളുപയോഗിച്ച് തല്ലിത്തകർത്തു. വീട്ടിനകത്ത് കിടന്നുറങ്ങുകയായിരുന്ന  ഭാസ്ക്കരന്റെ ഭാര്യ ശൈലജ (57)യുടെയും, മകൾ നിമ്മി (33)യുടേയും കാലിന് ഒനൽ ചീളുകൾ തെറിച്ച് വീണ് പരിക്കേറ്റു.ഇവർക്ക് പള്ളൂർ ഗവ: ആശുപത്രിയിൽ ചികിത്സ നൽകി. വീടിന്റെ നാലു ഭാഗത്തുമുള്ള ഇരുപതോളം ജനൽചില്ലുകളും, മകൻ സജേഷിന്റെ PY 03 A.8901കാറിന്റെ ചില്ലുകളുമാണ് ഇരുമ്പ് ആയുധമുപയോഗിച്ച് ഒരേ സമയം തല്ലിത്തകർത്തത്. മകൻ സജേഷ് ബി.ജെ.പി.അനുഭാവിയാണ്.
  തൊട്ട് മുമ്പ് റോഡിൽ വെച്ച് സി.പി.എം.-ബി.ജെ.പി.പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു.
വിവരമറിഞ്ഞ് പള്ളൂർ പോലീസ് സംഭവസ്ഥലത്തെത്തിയിരുന്നു. പോലീസ് കേസ്സെടുത്ത് അന്വേഷിച്ച് വരുന്നു.

Comments are closed.