1470-490

ഹരിതകാന്തി പദ്ധതിയുമായി എൻ എസ് എസ് വാളണ്ടിയർമാർ

കാർഷിക ചിന്തകൾക്ക് കുട്ടികൾക്ക് അവസരം നൽകുക എന്ന ലക്ഷ്യവുമായി ഹയർ സെക്കന്ററി നാഷണൽ സർവ്വീസ് സ്കിം നടപ്പാക്കുന്ന ഹരിതകാന്തി പദ്ധതിക്ക് ജില്ലയിൽ തുടക്കമായി.. ഇതിന്റെ ഭാഗമായി ഓരോ വളണ്ടിയറും സ്വന്തം വീടിനോട് ചേർന്ന പറമ്പുകളിലോ , ഗ്രോബാഗുകളിലോ, ചെടിച്ചട്ടികളിലോ ഏറ്റവും ചുരുങ്ങിയത് പത്ത് പച്ചക്കറി തൈകളെങ്കിലും നട്ട് പരിപാലിക്കണം . ഓണക്കാലത്ത് വിളവെടുക്കുന്ന രീതിലാണ് ഇത് ക്രമീകരിക്കേണ്ടത് . വളർച്ചയുടെ ഓരോ ഘട്ടത്തിലും ഇതിന്റെ പുരോഗതി യൂണിറ്റിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസറെ അറിയിക്കണം . ഒപ്പം കൂട്ടി കളുടെ ഡയറിയിൽ ഇത് രേഖപ്പെടുത്തുകയും വേണം . മികച്ച രീതിയിൽ പ്രവർത്തനം നടത്തുന്ന കുട്ടികൾക്ക് യൂണിറ്റ് തലത്തിൽ സമ്മാനം നൽകും . വീട്ടുകാരുടെ സഹായവും നിർദേശവും സ്വീകരിച്ച് കൊണ്ടാണ് കുട്ടികൾ പ്രവർത്തനം ഏറ്റെടുക്കുന്നത്. ജില്ലയിലെ 139 എൻ എസ് എസ് യുണിറ്റുകളിലെ രണ്ടാം വർഷത്തിലെ 7000 വളണ്ടിയർമാർ പദ്ധതിയുടെ ഭാഗമാവും. ലോക് ഡൗൺ കാലഘട്ടത്തിൽ കുട്ടികൾ വീടുകളിൽ അനുഭവിക്കുന്ന വിരസതക്ക് പരിഹാരം കാണുന്നതിനായി പദ്ധതി സഹായകമാവുമെന്ന് എൻ എസ് എസ് ജില്ല കോ ഓർഡിനേറ്റർ എസ് ശ്രീചിത്ത് പറഞ്ഞു. ജില്ലയിലെ പ്രോഗ്രാം ഓഫീസർമാരും കുട്ടികളും മികച്ച പിന്തുണയാണ് ഇതിന് നൽകുന്നത് ..

Comments are closed.