1470-490

മത്സ്യ തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു

മത്സ്യബന്ധനത്തിനിടെ താനൂർ ഹാർബറിൽ മതസ്യ തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു

താനൂർ: മത്സ്യബന്ധനത്തിനിടെ പുതിയകടപ്പുറം സ്വദേശി സാവാനാജിൻ്റെ പുരക്കൽ അബ്ബാസ്. (53) കുഴഞ്ഞു വീണ് മരിച്ചു. ഇന്ന് പുലർച്ചെ നാലരമണിക്ക് മത്സ്യ ബന്ധനത്തിന് പുറപ്പെട്ടതായിരുന്നു. മത്സ്യബന്ധനം കഴിഞ്ഞ് രാവിലെ ഒമ്പതര മണിയോടെ തോണി ഹാർബറിലേക്ക് അടുപ്പിക്കുന്നതിനിടെയാണ് മരണമുണ്ടായത്. മൂന്നുപേരുള്ള ചെറുവള്ളത്തിലായിരുന്നു മത്സ്യബന്ധനം.
മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ.
ഭാര്യ: സൈനബ. മക്കൾ: റിയാസ്, റാഷിദ്, റംസാദ്്

Comments are closed.