1470-490

കണ്ടൈമെന്റ് സോൺ നിബന്ധനകൾ നിർബ്ബന്ധമായും പാലിക്കുക

ഡോക്ടർ ആർ.നിർമ്മൽ രാജ്.

കണ്ടൈമെന്റ് സോൺ നിബന്ധനകൾ നിർബ്ബന്ധമായും പാലിക്കുക: ഡോക്ടർ നിർമ്മൽ രാജ്.
കുറ്റ്യാടി :- ഒരു പ്രദേശത്ത് കോവിഡ് 19 വൈറസിന്റെ സമൂഹ വ്യാപനം ഉണ്ടായെന്ന് ടെസ്റ്റിൽക്കൂടി വ്യക്തമായാൽ അവിടെയുള്ളവരുടെ ജീവൻ സംരക്ഷിക്കാൻ വേണ്ടിയാണ് കണ്ടൈമെന്റ് സോൺ പ്രഖ്യാപിക്കുന്നതെന്ന് ജനങ്ങൾ മനസ്സിലാക്കണമെന്ന് കുറ്റ്യാടി ഗവ: ഹോസ്പ്പിറ്റൽ കോവിഡ് 19 നോഡൽ ഓഫീസർ ഡോക്ടർ നിർമ്മൽ രാജ്.
അനാവശ്യ യാത്രകൾ ഒഴിവാക്കുന്നതിലൂടെ വൈറസ് കൂടുതൽ ആളുകളിലേക്ക്‌ വ്യാപിക്കില്ല. അങ്ങനെ ഏഴ് മുതൽ പതിനാല്ദിവസം കൊണ്ട് വൈറസിന്റെ വ്യാപനം കുറയും.പക്ഷെ ഗൗരവം മനസ്സിലാക്കാതെ പലരും മറ്റു പല പ്രദേശങ്ങളിലേക്കും യാത്ര ചെയ്ത് വൈറസിനെ വ്യാപനം വർദ്ധിപ്പിച്ച് രോഗം ഇല്ലാത്തവരിൽ എത്തിക്കാനുള്ള സാഹചര്യം ഉണ്ടാക്കുകയാണ്. ഇത്തരക്കാർ വൈറസിനെ കണ്ടൈമെന്റ് സോണിലേക്ക് വീണ്ടും രോഗസാദ്ധ്യത എത്തിക്കുകയും ചെയ്യുന്നു.
ഇങ്ങിനെയായാൽ വൈറസിന്റ വ്യാപനം തടയാൻ കഴിയില്ല. ആയതിനാൽ കണ്ടൈ കമന്റ് സോൺ ആയ സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പ് പറയുന്ന കാര്യങ്ങൾ നിർബ്ബന്ധമായും പാലിക്കണം. ഊടുവഴികളിലൂടെയും ബാരികേടുകൾ തകർത്തും കണ്ടൈമെന്റ് സോണിൽ നിന്നും പുറത്തു പോകുമ്പോൾ നിങ്ങൾ നിങ്ങളുടെയും ഉറ്റവരുടെയും സമൂഹത്തിന്റെയും ജീവനാണ് പണയം വയ്ക്കുന്നത്. ആയതിനാൽ ജനങ്ങൾ
കണ്ടൈന്മെന്റ് സോൺ നിബന്ധനകൾ നിർബ്ബന്ധമായും പാലിക്കണമെന്ന് ഡോക്ടർ നിർമൽ രാജ്പറഞ്ഞു.

Comments are closed.