1470-490

കാലിക്കറ്റിലെ പി വി സിയായ് ഡോ. എം നാസറിനെ നിയമിച്ചു.

കാലിക്കറ്റ് പി വി സിയായ് നിയമിതനായ ഡോ: എം നാസർ

തേഞ്ഞിപ്പലം: കലിക്കറ്റ് സർവ്വകലാശാലയുടെ പുതിയ പ്രൊ വൈസ് ചാൻസിലറായി ഡോ. എം നാസറിനെ സിൻഡിക്കേറ്റ്നിയമിച്ചു. കാലിക്കറ്റ്സർവ്വകലാശാല സുവോളജി പഠന വിഭാഗം പ്രൊഫസറും റിസർച്ച് ഡയറക്‌ടറേറ്റ് ഡയറക്‌ടറുമാണ് നാസർ. കൂടാതെ സുവോളജി പഠന വിഭാഗം തലവനായും സേവനമനുഷ്ഠി ച്ചിട്ടുണ്ട്. സർവ്വകലാശാലയിൽ 1999- ലാണ് പഠന വിഭാഗത്തിൽ അധ്യാപക നായി ജോലിയിൽ പ്രവേശിപ്പിച്ചത് . കണ്ണൂർ സ്വദേശിയായ പരേതനായ കെ വി കുഞ്ഞിമൂസയുടെയും സുഹറയുടെയുംമകനാണ്.തിങ്കളാഴ്‌ച നടന്ന സിൻഡിക്കേററ് യോഗത്തിൽ വൈസ് ചാൻസ്ലർ ഡോ. എം കെ ജയരാജ് ഡോ. നാസറിൻ്റെ പേര് നിർദ്ദേശിച്ചതിനെ തുടർന്ന് സിൻഡിക്കേറ്റ് അംഗീകാരം നൽകി. അസോസിയേഷൻ ഓഫ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ടീച്ചേഴ്‌സ്എക്‌സിക്യൂട്ടീ വംഗവുമാണ്.

Comments are closed.