കാലിക്കറ്റിൽ പി വി സിനിയമനം: സിൻഡിക്കേറ്റ് പരിഗണിക്കും .

കാലിക്കറ്റിൽ പി വി സിനിയമനം ഇന്നത്തെ സിൻഡിക്കേറ്റ് പരിഗണിക്കും .
വേലായുധൻ പി മൂന്നിയൂർ
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവ്വകലാശാലയിലെ പ്രോ- വൈസ് ചാൻസലറെ ഇന്ന് ചേരുന്ന സിൻഡിക്കേറ്റിൻ്റെ അടിയന്തിര യോഗം പരിഗണിക്കുമെന്ന് സൂചന. പി വി സിയെ നിയമിക്കാനുള്ള അധികാരം വിസിക്കുണ്ടെങ്കിലും സംസ്ഥാന സർക്കാറിൻ്റെയും സിൻഡിക്കേറ്റിൻ്റെയും അനുമതിയോടെയായിരിക്കും നിയമനം .പി വി സി ലിസ്റ്റിൽ ക്യാമ്പസിൽ നിന്നുള്ള ഏതാനും അദ്ധ്യാപകരുടെ പേരാണ് ലിസ്റ്റിലുള്ള തെന്നറിയുന്നു. ഐ ക്യു എസി ഡയരക്ടറും പ്രൊഫസറുമായ ഡോ: പി ശിവദാസൻ , അറബിക് ഡിപ്പാർട്ട്മെ ൻ്റിലെ അസോസിയേറ്റ് പ്രൊഫസറും ഇപ്പോൾ ഡെപ്യൂട്ടേഷനിലുള്ള ഡോ: എബി മൊയ്തീൻ കുട്ടി, സ്റ്റാറ്റിതിക്സ് വിഭാഗത്തിലെ പ്രൊഫസർ ഡോ. എം മനോഹരൻ , സൈക്കോളജി വിഭാഗം തലവനും പ്രൊഫസറുമായ പി എ ബേബി ശാരി എന്നിവരെയാണ് പി വി സി സ്ഥാനത്തേക്ക് പരിഗണനയിലു ള്ളതെന്ന് അനൗദ്ധ്യോഗിക വിവരം .ഇതിൽ ഡോ : പി ശിവദാസനും ഡോ.എബി മൊയ്തീൻ കുട്ടിയുടെയും പേരുകൾക്കാണ് മുൻഗണനയെന്ന റിയുന്നു.ഇതിൽ ജാതീയ സംതുലന യുംപരിഗണിക്കും. അതെ സമയം കോവിഡ് വ്യാപനം ആശങ്കയിൽ സംസ്ഥാനത്തെ എല്ലാ യോഗങ്ങളും മാറ്റിവെച്ച സാഹചര്യം നിലനിൽക്കു സമയത്താണ് കാലിക്കറ്റിൽ പിവിസിയുടെ നിയമനത്തിനായ് ധൃതി പിടിച്ച് സിൻഡിക്കേറ്റ് യോഗം ചേരുന്നത്. കോടതിയുടെയും സർക്കാറിൻ്റെയും നിർദ്ദേശം ലംഘിച്ച് കാലിക്കറ്റിൽ സിൻഡിക്കേറ്റ് യോഗം നടത്തുന്നതിൽ ക്യാമ്പസ് സമൂഹത്തി ൽ ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്.
Comments are closed.