1470-490

അനധികൃത പേയ്ഡ് ക്വാറൻ്റീനെതിരെ പ്രതിഷേധം.

ഗുരുവായൂര്‍: ജനാധിവാസ മേഖലയിലെ അനധികൃത പേയ്ഡ് ക്വാറൻറീനെതിരെ പ്രതിഷേധം. തുളസി നഗറിലെ ഒരു ലോഡ്ജിൽ ഞായറാഴ്ച പേയ്ഡ് ക്വാറൻറീന് ചിലർ എത്തിയതിനെ തുടർന്ന് നാട്ടുകാർ തടഞ്ഞു. ക്വാറൻറീനിൽ കഴിയുന്നവരെ കുറിച്ച് വാർഡ് തല നിരീക്ഷണ സമിതികൾക്ക് വിവരം നൽകണമെന്നിരിക്കെ അതൊന്നും പാലിക്കാതെയാണ് അനധികൃതമായി താമസിപ്പിക്കുന്നതെന്ന് കൗൺസിലർ ശോഭ ഹരിനാരായണൻ പറഞ്ഞു. പേയ്ഡ് ക്വാറൻറീൻ നൽകുന്ന സ്ഥാപനങ്ങൾ ഏതൊക്കെയാണെന്ന് അധികൃതർ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. നഗരസഭയുടെയോ അധികൃതരുടെയോ അറിവില്ലാതെ ലോഡ്ജുകളിൽ പേയ്ഡ് ക്വാറൻറീൻ അനുവദിക്കുന്നതായി വ്യാപകമായി പരാതിയുണ്ട്.

Comments are closed.