1470-490

അനധികൃത മത്സ്യ വിപണനം: വാഹനങ്ങൾ പിടികൂടി

അനധികൃത മത്സ്യ വിപണനത്തിനായി കുന്നംകുളം മാർക്കറ്റിലെത്തിച്ച വാഹനങ്ങൾ പിടികൂടി കേസെടുത്തു.പട്ടാമ്പി മാർക്കറ്റിൽ നിരവധി മത്സ്യതൊഴിലാളികൾക്ക് കോവിഡ് ബാധ ഉണ്ടായ സാഹചര്യത്തിൽ ഇതര സംസ്ഥാനത്തു നിന്നുള്ള വാഹനങ്ങളുടെ വരവ് നിയന്ത്രിക്കുന്നതിനും മാർക്കറ്റിൽ ആൾക്കൂട്ടം മൂലം രോഗവ്യാപന സാധ്യത ഒഴിവാക്കുന്ന തിനുമായി ജൂലൈ 29 വരെ കുന്നംകുളത്തെ മാർക്കറ്റുകൾ അടച്ചിടുന്നതിന് തീരുമാനിച്ചിരുന്നു. എന്നാൽ നിർദ്ദേശം ലംഘിച്ച് ശനിയാഴ്ച്ച രാത്രി 11 മണിക്ക് തമിഴ്നാട്ടിൽ നിന്നെത്തിയ വലിയ കണ്ടൈനർ ലോറിയിൽ നിന്നും പെരുമ്പിലാവിലുള്ള വാഹനത്തിലേക്ക് മത്സ്യം കയറ്റുന്നതിനിടെയാണ് ആരോഗ്യം വാഹനങ്ങൾ പിടികൂടിയത്.രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഹെൽത്ത് സൂപ്പർവൈസർ കെ.എസ്.ലക്ഷ്മണന്റെ നേതൃത്വത്തിൽ ഹെൽത്ത് സ്വകാഡും, കുന്നംകുളം പോലീസ് സ്റ്റേഷനിൽ നിന്നും എ.എസ്.ഐ.സതീഷിന്റെ നേതൃത്വത്തിലുള്ള നൈറ്റ് പട്രോളിംഗ് ടീമും ചേർന്നാണ് വാഹനങ്ങൾ പിടിച്ചെടുത്തുത്.                         രണ്ടു വാഹനങ്ങളുടേയും ആർ.സി. ഓണർമാർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്.തുറക്കുളം മാർക്കറ്റിലെ കമ്മീഷൻ ഏജന്റായ അൽഅമീൻ എന്ന സ്ഥാപനത്തിന് വേണ്ടിയാണ് മത്സ്യം കൊണ്ടുവന്നത് എന്ന വിവരം ലഭിച്ചിതിന്റെ അടിസ്ഥാനത്തിൽ            സ്ഥാപനത്തിനെതിരെയും കേസെടുത്തിട്ടുണ്ട്.

Comments are closed.