1470-490

ഓൺലൈൻ പഠനത്തിന് ടി വി കൾ നൽകി

ഓൺലൈൻ പഠനത്തിന് ടി വി കൾ നൽകി അഭിനന്ദനീയം.

ഗുരുവായൂർ: ടി.എൻ. പ്രതാപൻ MP യുടെ എംപീസ് എഡ്യൂകെയർ പദ്ധതിയുടെ ഭാഗമായി നഗരസഭ വാർഡ് 28 ലെ അർഹതപ്പെട്ട കുട്ടികളുടെ കുടുംബങ്ങൾക്ക് ടിവികൾ വിതരണം ചെയ്തു. പായസ മേള നടത്തി തുക സമാഹരിച്ചാണ് ടി.വികൾ നൽകിയത്. സമാഹരിച്ച തുകയിൽ ബാക്കി വരുന്ന സംഖ്യ ചികിൽസയിൽ കഴിയുന്ന യുവാവിന്റെ ചികിത്സക്കായി കുടുംബത്തെ ഏൽപ്പിക്കും. ഗുരുവായൂർ റിസോർട്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ ഷൈലജദേവൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ പി ഉദയൻ ഉദ്ഘാടനം നിർവ്വഹിച്ചു.
കണ്ണൻ അയ്യപ്പത്ത്, പി ബാബുരാജ്, ജയൻ മനയത്ത്, എന്നിവർ പ്രസംഗിച്ചു. കെ പി മനോജ്, രതീഷ് തെക്കാട്ട്, ഉണ്ണി പി ആർ , അനിൽകുമാർ കെ , മണികണ്ഠൻ കണ്ടംമ്പുള്ളി, സുധൻ കെ കെ , ഡൊമിനി ചിരിയംകണ്ടത്ത്, ജോണി വാഴപ്പിള്ളി, ഡിപിൻ, വിഷ്ണു, ശ്രീജിത്തു, നന്ദു, യദുകൃഷ്ണൻ, ശ്യാംകൃഷ്ണൻ, അതുൽകൃഷ്ണൻ, എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Comments are closed.