1470-490

മരം മുറിച്ച് കടത്തുന്നത് നാട്ടുകാർ തടഞ്ഞു.

അരീക്കോട്:  അരലക്ഷം വിലമതിക്കുന്നപുഴയൊരത്തെ മരം മുറിച്ച് കടത്തുന്നത് നാട്ടുകാർ തടഞ്ഞു. ചാലിയാർ പുഴയിലെ വെസ്റ്റ് പത്തനാപുരം കടവിലെ മഹാഗണി മരമാണ് മുറിച്ച് കടത്താൻ ശ്രമിച്ചത്. ഉരുപ്പടി രൂപത്തിൽ തടിക്കളാക്കിയ മരം നാട്ടുകാർ കൂട്ടമായി എത്തി തടയുകയായിരുന്നു. കഴിഞ്ഞ വർഷത്തെ വെള്ളപൊക്കത്തിൽ മരം അൽപ്പം ചാഞ്ഞിരുന്നു. ഇതിൻ്റെ മറവിൽ ഏതാനും പേരാണ് മരം മുറിച്ച് കടത്താൻ ശ്രമിച്ചത്. ജില്ലാ കലക്ടർ ചെയർമാനായ പുഴയോര സംരക്ഷണ സമിതിയാണ് ഇത്തരം മരങ്ങളുടെ ഉത്തരവാദിത്വ ചുമതല.പൊതു സ്ഥങ്ങളിലെ മരം മുറിച്ച് മാറ്റാൻ സോഷ്യൽ ഫോറസ്ട്രിയുടെ അനുമതി വേണമെന്ന നിയമം നില നിൽക്കേയാണ് അന്യായമായി മരം മുറിച്ചെടുത്തത്. ഇതിനെതിരെ ജില്ലാ കലക്ടർക്കും വനം വകുപ്പിനും പരാതി നൽകുമെന്ന് നാട്ടുക്കാർ പറഞ്ഞു.

Comments are closed.