1470-490

സുഭിഷ കേരളം പദ്ധതി: തരിശ് നിലത്തിൽ നെൽക്കൃഷിയിറക്കി

ചാലക്കുടി
കൊരട്ടി,പാറയം. സുഭിഷ കേരളം പദ്ധതിയൊടനുബന്ധിച്ച് കാടുകുറ്റി പഞ്ചായത്ത് കർഷക തൊഴിലാളി യൂണിയൻ്റെയു പട്ടികജാതി ക്ഷേമസമതി കമറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിത്തിൽ തരിശ് കിടന്ന പേരനാട്ടുപാടം-തണിയം പാടശേഖരങ്ങളിൽ രണ്ടര ഏക്കർ നെൽക്കൃഷിയിറക്കി.25 വർഷത്തിലേറെയായി തരിശ് കിടന്ന പാടശേഖരം പാട്ടത്തിന് എടുത്താണ് അന്യം വന്ന് കൊണ്ടിരിക്കുന്ന ശ്രേയസ്സ് വിത്ത്  ഇറക്കിയത്.പി കെ.എസ്-കർഷക തൊഴിലാളി പാറയം യൂണിറ്റ് അംഗങ്ങളാണ് പൂർണ്ണമായും കൃഷി നിലം ഒരുക്കുന്നത്. വിത്തിറക്കൽ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.കെ.ആർ.സുമേഷ് നിർവ്വഹിച്ചു.കർഷക തൊഴിലാളി യൂണിയൻ ചാലക്കുടി ഏരിയ സെക്രട്ടറി കെ.സി.മണി അധ്യാക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.രാജഗോപാൽ, പഞ്ചായത്ത് അംഗങ്ങളായ കെ.കെ.വിനയൻ, പി.വിമൽകുമാർ, പി.കെ.എസ് പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ.കുമാരൻ, കെ.ആർ.സുധീർ, ഷീല ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.

Comments are closed.