1470-490

ഡി.വൈ.എസ്.പി ഓഫീസിൽ പ്രവർത്തിക്കുന്ന എസ്.ഐക്ക് കൊവിഡ് സ്ഥിരീകരിച്ചു.

തലശ്ശേരി: ഡി.വൈ.എസ്.പി ഓഫീസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂം എസ്.ഐക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഹൈവേ പട്രോൾ ടീമിൽ പ്രവർത്തിക്കുന്ന എസ്.ഐക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നതെന്നാണ് സൂചന. ഇന്ന് ഉച്ചയോടെയാണ് ഇയാളുടെ സ്രവ പരിശോധന ഫലം പുറത്ത് വന്നത്. ഇതോടെ തലശ്ശേരി മിനി സിവിൽ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന ഡി.വൈ.എസ്.പി ഓഫീസിലുൾപ്പെട്ടെ ജോലി ചെയ്യുന്ന 30 ഓളം പേർ ക്വാറന്റിൽ പോകാനുള്ള നീക്കത്തിലാണ്. ഇതോടെ ഡി.വൈ.എസ്.പി ഓഫീസ് കെട്ടിടം അടച്ചിടാനുള്ള നീക്കവും ആരംഭിച്ചു.

Comments are closed.