1470-490

അശരണയായ വീട്ടമ്മക്ക് ആശ്രയമായി സേവാഭാരതി.

അശരണയായ വീട്ടമ്മക്ക് ആശ്രയമായി സേവാഭാരതി. ചൂണ്ടൽ പഞ്ചായത്തിലെ 17-ാ०വാർഡിലെ പയ്യൂർക്കാവ്  ജവാൻ റോഡിൽ കണത്തേടത്ത് സാവത്രിയുടെ വീട് സേവാഭാരതി പ്രവർത്തകരുടെ നേതൃത്വത്തിൽ വാസയോഗ്യമാക്കി. വീട് ശോചനീയാവസ്ഥയിലായിട്ടും, പഞ്ചായത്ത്‌ അധികൃതർ അവഗണിച്ചതിനെ  വാസയോഗ്യമാക്കി മാറ്റിയത്.സേവാഭാരതി പ്രവർത്തകരായ ചൂണ്ടൽ മണ്ഡലം കാര്യവാഹ് കെ ബി ബവീഷ്,പെലക്കാട്ടുപയ്യൂർ ശാഖ കാര്യവാഹ് ഒ എസ് സനോജ്, ശാഖ മുഖ്യശിക്ഷക് എൻ എസ് ശ്രീലാൽ, ശാഖ ശിക്ഷക്  പി ആർ സഞ്ജയ്‌, സേവാഭാരതി പ്രവർത്തകരായ രവി കോട്നി, സുരേഷ് കണതേടത്ത്, അജി പയ്യൂർ,രാജേഷ് കണതേടത്ത് എന്നിവരുടെ നേതൃത്വത്തിലാണ് വീടിന്റെ അറ്റകുറ്റപ്പണി നടത്തി താമസയോഗ്യമാക്കിയത്.

Comments are closed.