1470-490

പുന്ന നൗഷാദ് രക്തസാക്ഷിത്വ ദിനം: 31 ന് ആചരിയ്ക്കും

പുന്ന നൗഷാദ് രക്തസാക്ഷിത്വ ദിനം ഈ മാസം 31 ന് യൂത്ത് കോൺഗ്രസ്സ് വിവിധ പരിപാടികളോടെ ആചരിയ്ക്കും

ഗുരുവായൂർ : പുന്ന നൗഷാദ് രക്തസാക്ഷിത്വ ദിനമായ ഈ മാസം 31 ന് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയാജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് നിഖിൽ.ജി.കൃഷ്ണൻ അറിയിച്ചു. മുതുവട്ടൂർ സെന്ററിൽ ഒരുക്കുന്ന ഛായാചിത്രത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കാലത്ത് 9:30 മുതൽ വൈകീട്ട് 5 മണി വരെ പ്രവർത്തകർ പുഷ്പാർച്ചന നടത്തും. തൃശൂർ ഐ.എം.എയിൽ നൂറിലധികം ചെറുപ്പക്കാർ രക്തം ദാനം ചെയ്യും.
“മൂവർണ്ണകൊടിയേന്തിയ പുന്നയിലെ താരകം” എന്ന പേരിൽ യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിൽ ജൂലൈ 31ന് വെർച്വൽ അനുസ്മരണ പരിപാടിയും സംഘടിപ്പിക്കും. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം.എൽ. എ, കെ.പി.സി.സി ജന.സെക്രട്ടറി മാത്യൂ കുഴൽനാടൻ, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി എന്നിവർ വെർച്വൽ അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കും.

Comments are closed.