1470-490

നെഹ്‌റുവിന്റെ ചിന്തകളില്ലാത്ത പഠനം ഇന്ത്യയുടെ ആത്മാവ് നഷ്ടപ്പെടുത്തിയതിനു തുല്യം

നെഹ്‌റുവിന്റെ ചിന്തകളില്ലാത്ത പഠനം ഇന്ത്യയുടെ ആത്മാവ് നഷ്ടപ്പെടുത്തിയതിനു തുല്യം –
നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത്.

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: നെഹ്റു വിൻ്റെ ചിന്തകളില്ലാത്ത പഠനം ഇന്ത്യയുടെ ആത്മാവ് നഷ്ടപ്പെടുത്തിയതിന് തുല്യം – ബാലചന്ദ്രൻ വടക്കേടത്ത് .
കാലിക്കറ്റ് സർവ്വകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളിലെ മോഡേൺ ഇന്ത്യൻ സോഷ്യൽ ആൻഡ് പൊളിറ്റിക്കൽ തോട്ട് വിഷയത്തിൽ നിന്ന് ജവഹർലാൽ നെഹ്റുവിനെ ഒഴിവാക്കിയത് ഇന്ത്യയുടെ ആത്മാവ് നഷ്ടപെടു ത്തിയതിന് തുല്യമെന്ന് ബാലചന്ദ്രൻ വടക്കേടത്ത് അഭിപ്രായ പ്പെട്ടു് . സിലബസ് ഉടൻ പരിഷ്ക്കരി ക്കുവാൻ സർവ്വകലാ ശാല അധികൃതർ തയ്യാറാകണം. ഇന്ത്യൻ ദേശീയത യെയും , സ്വാതന്ത്ര്യ സമര ചരിത്ര ത്തെയും, മഹാത്മ ഗാന്ധിയെയും , നെഹ്റുവിൻ സെക്കുലിസത്തെയും പാഠപുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്ത ഉത്തർപ്രദേശിലെ യോഗ്യ ആദിത്യ നാഥിനെയാണൊ കേരള ത്തിലെ ഇടതുപക്ഷം മാതൃയാക്കുന്ന ത് .നെഹ്റുവിനെ തമസ്കരിക്കുന്ന – തിൽ സംഘപരിവാ റും ഇടതുപക്ഷ വും സഹോദരരെ പോലെയാണ് . ആധുനിക ഇന്ത്യൻ ചിന്തകരെയും , ജനാധിപത്യത്തെയും , മതേതരത്വ ത്തെ യും പറ്റി പഠിപ്പിക്കുമ്പോൾ എങ്ങനെയാണ് ജവഹർലാൽ നെഹ്റുവിനെ മാറ്റി നിർത്താൻ കഴിയുക പാഠ്യപദ്ധതിയി ൽ നിന്ന് നെഹ്റുവിനെ ഒഴിവാക്കിയ കോഴി ക്കോട് സർവ്വകലാശാലയുടെ നടപടി പുതിയ രാഷ്ടീയ സമവാക്യ ത്തിൻ്റെ സൂചനയാണ് .

രാഷ്ട്രിയം പഠിപ്പിക്കു മ്പോൾ നെഹ്രുവിനെ ഒഴിവാക്കിയതി ൽ ദുരൂഹതയുണ്ട്. നെഹ്രുവിനെ അപമാനിക്കാനും തമസ്കരിക്ക രിക്കാനുമുള്ള സംഘപരിവാർ നയം സർവ്വകലാശാ ലയും പിൻതുടരു ന്നു.മാർക്സിസ്റ്റ് ഇടതുപക്ഷ പ്രസ്ഥാ നങ്ങളുടേയും പിൻതുണ ഈ പാഠ്യപദ്ധതി പരിഷ്ക്കരണത്തിലും ഉണ്ടോ എന്ന് സംശയിക്കേണ്ടിയി രിക്കുന്നു .യോഗി ആദിത്യനാഥ് സ്വാതന്ത്ര്യദിനം പോലും ഒഴിവാക്കിയ വിജ്ഞാനപു സ്ത കത്തിൻ്റെ പിൻതു ടർച്ചാവകാ ശം പ്രഖ്യാപിക്കുന്ന ഈ സമീപനത്തെ അംഗികരിക്കാനാകില്ല. അതിനെ സാംസ്ക്കാരിക കേരളം പ്രതിരോധിക്കണമെന്നും വാർത്താ കുറിപ്പിലൂടെഅദ്ദേഹംഅഭിപ്രായപ്പെട്ടു.

Comments are closed.