1470-490

മരുന്ന് പദ്ധതിക്ക് തുടക്കമായി

തലശ്ശേരി: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും  തലശ്ശേരി മെഡ്ഹെൽപ് ചാറിറ്റബിൾ ട്രസ്റ്റുമായി ചേർന്ന്  “മരുന്ന്”  പദ്ധതിക്ക് തുടക്കം കുറിച്ചു. ജില്ലയിലെ നിർധനരായ രോഗികൾക്ക് ആശ്വാസമാകുന്നതാണ് പദ്ധതി. വിവിധ കേന്ദ്രങ്ങളിൽ മരുന്ന് പെട്ടികൾ സ്ഥാപിച്ച്‌ അവയിൽ പൊതുജനങ്ങൾ അവരുടെ ആവശ്യം കഴിഞ്ഞ് കയ്യിൽ ബാക്കിയാവുന്നതും സംഘടനകളും സ്ഥാപനങ്ങളും നിക്ഷേപിക്കുന്നതുമായ മരുന്നുകളും നേരിട്ട് എത്തിച്ചു തരാൻ സന്നദ്ധരായവരിൽ നിന്ന് മരുന്നും മെഡിക്കൽ ഉപകരണങ്ങളും ശേഖരിച്ചും ലഭ്യതക്കനുസരിച്ച് അർഹരായ രോഗികൾക്ക് എത്തിച്ച് കൊടുക്കുകയാണ് മരുന്ന് പദ്ധതിയുടെ ലക്ഷ്യം. ശേഖരിക്കുന്ന മരുന്നുകളും ഉപകരണങ്ങളും തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രത്യേകം സജ്ജമാക്കുന്ന ഒരിടത്ത് സൂക്ഷിക്കുകയും അവ വേർതിരിച്ച് ഉപയോഗപ്രദമായവ ദുരിതമനുഭവിക്കുന്ന സാധാരണക്കാർക്ക് എത്തിക്കുകയും ചെയ്യുന്നത്‌ വഴി വലിയൊരു വിഭാഗം രോഗികളെ സഹായിക്കാൻ കഴിയും.
പദ്ധതിയുടെ  ഉദ്ഘാടനം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി  ഡോ. ബി. കമാൽ പാഷ  ഗൂഗിൾ മീറ്റ് സങ്കേതത്തിലൂടെ നിർവഹിച്ചു. കോവിഡ് നിയന്ത്രങ്ങങ്ങൾ പാലിച്ചു കൊണ്ട് തികച്ചും വെബ് പ്ലാറ്റ്ഫോമിലൂടെ നടത്തിയ പരിപാടിയിൽ ജില്ലാ ലിഗൽ സർവീസസ് അതോറിറ്റിയുടെ സെക്രട്ടറി സബ് ജഡ്ജി  സി. സുരേഷ്കുമാർ, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ടി.കെ സുരേഷ്, അഡ്വ. ബിനോയ് തോമസ്, അഡ്വ. ബി.പി ശശീന്ദ്രൻ (ഗവ: പ്ലീഡർ), ഡോ.സതീഷ് ബാലസുബ്രഹ്മണ്യം, എ. രവി, സുധേഷ്, അഡ്വ.കെ.പിഹരീന്ദ്രൻ  സംസാരിച്ചു. മരുന്നും ഉപകരണങ്ങളും സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് 0490-2344666, 9446675550, 9961395279 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

Comments are closed.