കുന്നംകുളം മേഖലയിൽ നാല് പേർക്ക് കൂടി കോവിഡ്

കുന്നംകുളം മേഖലയിൽ നാല് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കടവല്ലൂർ പഞ്ചായത്തിൽ ഒരാൾക്കും, കാട്ടകാമ്പാൽ പഞ്ചായത്തിൽ മൂന്ന് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ചങ്ങരംകുളത്തെ പെട്രോൾ പമ്പ് ജീവനക്കാരനായ പെരുമ്പിലാവ് സ്വദേശി ക്കാണ് കടവല്ലൂർ പഞ്ചായത്തിൽ കോവിഡ് സ്ഥിരീകരിച്ചത്.ഇയാള്‍ കഴിഞ്ഞ ഒരുമാസത്തോളമായി നിരീക്ഷണത്തില്‍ കഴിഞ്ഞുവരികയായിരുന്നു. പമ്പിലെ മറ്റൊരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് സമ്പര്‍ക്ക പട്ടികയിലുള്ള ഇയാള്‍ നിരീക്ഷണത്തിലേക്ക് മാറിയത്. ഒരാഴ്ചമുന്പ് സ്രവം പരിശോധനക്ക് നല്‍കിയിരുന്നു. ഞായറാഴ്ച്ചയാണ് പരിശോധന ഫലമെത്തിയത്. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും, അതിനാല്‍ സമ്പര്‍ക്ക ഭീഷണി ഇല്ലെന്നും കടവല്ലൂർ പഞ്ചായത്ത് ആരോഗ്യ വിഭാഗം അറിയിച്ചു.കാട്ടകാമ്പല്‍ പഞ്ചായത്തില്‍ കൊവിഡ് സ്ഥിരീകരിച്ചവർ പട്ടാമ്പി മാര്‍ക്കറ്റില്‍ നിന്നും മത്സ്യം എടുത്ത് വിപണനം നടത്തിയിരുന്നവരാണ്. കാഞ്ഞിരത്തിങ്കല്‍, മുലേപ്പാട്ട്, കോട്ടോല്‍ എന്നിവടങ്ങളിലുള്ള മത്സ്യവിതരണക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ കഴിഞ്ഞ 17-ാം തീയതി കാഞ്ഞിരത്തിങ്കല്‍ ജുമാമസ്ജിദില്‍ നിസ്കാരത്തില്‍ പങ്കെടുത്തിട്ടുണ്ട്.പള്ളിയില്‍ ഉണ്ടായിരുന്ന നാല്പതോളം പേരോട് ക്വാറന്റീനില്‍ പോകാന്‍ കാട്ടകാമ്പാൽ പഞ്ചായത്തിലെ ആരോഗ്യവിഭാഗം നിര്‍ദ്ദേശിച്ചു.
Comments are closed.