1470-490

കോട്ടക്കലിൻ്റെ ഹീറോ ജയസൂര്യയുടെ അമ്മയെ ആദരിച്ചു.

കോട്ടക്കൽ: പരിമിതമായ സൗകര്യങ്ങളിലും ഉന്നത വിജയം നേടി മാതൃകയായ ജയസൂര്യക്ക് കാംപസ് ഫ്രണ്ട് കോട്ടക്കൽ ഏരിയ കമ്മിറ്റിയുടെ സ്നേഹോപകാരം മലപ്പുറം സെൻട്രൽ ജില്ലാ പ്രസിഡന്റ് അർഷക് ഷർബാസ് നൽകി. ഏരിയ പ്രസിഡന്റ് മുഹമ്മദ് ഷഫീഖ്, സെക്രട്ടറി അബ്ദുൽ ബാരി, വൈസ് പ്രസിഡന്റ് മുഹമ്മദ് യാസിർ എടരിക്കോട്, നിഹാൽ മമ്പുറം എന്നിവർ പങ്കെടുത്തു.

കോട്ടക്കൽ രാജാസ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയാണ്. സ്‌കൂളിനടുത്തുതന്നെയുള്ള ക്വാർട്ടേഴ്‌സിലാണ് അച്ഛൻ രാജാകണ്ണനും അമ്മ ഗോവിന്ദമ്മക്കുമൊപ്പം ജയസൂര്യ താമസിക്കുന്നത്.

അച്ഛന് മുമ്പ് ഒരപകടത്തിൽ പരിക്കുപറ്റിയതാണ്. അതിനുശേഷം ഏകമകനായ ജയസൂര്യയെ ആക്രിക്കച്ചവടം ചെയ്തു പോറ്റിയത് അമ്മയാണ്. അമ്മ പണിക്കുപോയതുകൊണ്ട് മാത്രം വീട്ടിലെ ചെലവ് തികയാത്തതുകൊണ്ടാണ് ജയസൂര്യയും പണിക്കിറങ്ങിയത്. തമിഴ്‌നാട്ടിൽനിന്ന് വർഷങ്ങൾക്കു മുമ്പ് ഇവിടെയെത്തിയതാണ് ഈ കുടുംബം.

എട്ടുമുതൽ രാജാസിൽ ആയിരുന്നു പഠനം. പ്ലസ്ടുവിന് കൊമേഴ്‌സാണ് എടുത്തത്. അവധിദിവസങ്ങളിലൊക്കെ കൂലിപ്പണിക്കുപോകും. സ്‌കൂളിൽ പോകുന്നതിനുമുമ്പും രാത്രിയിലുമാണ് പഠനം. 

Comments are closed.