1470-490

കടലുണ്ടിയിൽ ഓഫീസറില്ല! ജനങ്ങൾ ദുരിതത്തിൽ

വില്ലേജ് ഓഫീസറില്ല കടലുണ്ടി വില്ലേജിൽ വരുന്നവർക്ക്സര്‍ട്ടിഫിക്കറ്റുകൾ കിട്ടാതെ വന്നതിനാൽ ജനങ്ങൾ ദുരിതത്തിലാണ് ജനങ്ങളുടെ
പരാതി പ്രകാരം റവന്യൂ അധികൃതർ കരുവൻതുരുത്തി വില്ലേജ് ഓഫീസറെ സെപഷ്യൽ ഓഫീസറായിതാത്കാലികമായി നിയമിച്ചു എന്നാൽ
ഇദ്ദേഹത്തിത് ഒരു മാസകാലത്തേക്കുള്ള സ്പഷ്യൽ ഓഫീസർ ആയതിനാൽ വീണ്ടും ദുരിതം നേരിടേണ്ടി വരുന്ന പ്ലസ് വണ്‍, ഡിഗ്രി പ്രവേശനത്തിനും വിവിധ പരീക്ഷകള്‍ക്കും ഓൺലൈൻ മുഖാന്തിരം സർട്ടിഫിക്കറ്റുകൾക്ക് യഥാസമയത്ത് ബന്ധ പ്പെട്ട ഓഫീസുകളിൽ സമർപ്പിക്കുവാൻ സാധി ക്കാതെ വന്നിരിക്കയാണ് കഴിഞ്ഞ ഒരാഴ്ചയായിട്ട് റവന്യൂ അധികൃതർ ആർക്കും ചുമതല നൽകിയിട്ടില്ല. ഇതാണ് നാട്ടുകാരെ വട്ടം ചുറ്റിക്കുന്നത്. വിവിധ സർട്ടിഫിക്കറ്റുകൾ, അതിർത്തി നിർണയം, സർവ്വേ സ്കെച്ച് പ്ലാൻ തുടങ്ങിയ ആവിശ്യങ്ങൾക്ക് വില്ലേജിൽ എത്തുന്നവർ വലയുകയാണ്.

നികുതി പിരിവ് മാത്രമാണ് വില്ലേജിൽ കാര്യമായി നടക്കുന്ന ജോലി തക്കസമയത്ത് സേവനം ലഭിക്കാത്തത് ഒരുപാട് പേർക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. സർക്കാരിൻ്റെ ആനുകൂല്യങ്ങൾക്ക് സർട്ടിഫിക്കറ്റ് ലഭിക്കേണ്ടവർ ആശങ്കയിലാണ്.

റവന്യൂ വകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തുന്ന കോവിഡ് പരിശോധനകളേയും ബാധിക്കുമെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. തീരദേശ മേഖലയുൾപ്പെടുന്ന വലിയ പരിധിയുള്ള വില്ലേജാണ്കടലുണ്ടി ,ജനങ്ങൾ തിങ്ങിപാർക്കുന്ന ഈ വില്ലേജിൽ ഓഫീസറെ നിയമിക്കാത്തതിനാൽ നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ജനങ്ങൾ പ്രക്ഷോപത്തിന് ഒരുങ്ങുകയാണ്
പി.സി.ചെറുവണ്ണൂർ

Comments are closed.