1470-490

ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് സാധനങ്ങൾ നൽകി

ഉണ്ണികുളം ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്ററിലേക്ക് പഞ്ചായത്ത് മുസ് ലിം ലീഗ് നൽകുന്ന സാധനങ്ങൾ ഭാരവാഹികൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇ. ടി.ബിനോയിക്ക് കൈമാറുന്നു.

ബാലുശ്ശേരി: പൂനൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിക്കുന്ന ഉണ്ണികുളം ഗ്രാമപഞ്ചായത്ത് കോ വിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെൻററിലേക്ക് പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മറ്റി നൽകുന്ന സാധനങ്ങൾ കൈമാറി. ആദ്യഘട്ടമെന്ന നിലയിൽ ആവശ്യമായ ബെഡ്ഷീറ്റുകളും അനുബന്ധ സാധനങ്ങളും പഞ്ചായത്ത് മുസ് ലിം  ലീഗ് ഭാരവാഹികൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി. ബിനോയി യെ ഏൽപ്പിച്ചു. ഗ്രാമ പഞ്ചായത്ത് സെകട്ടറി സി.പി..സതീഷൻ, പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡണ്ട് കെ.ഉസ്മാൻ മാസ്റ്റർ, സി .പി .കരീം മാസ്റ്റർ, പി.പി.ലത്തീഫ് ,പി .എച്ച്. സിറാജ്, എ.പി.അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ, പി.ടി.എ.പ്രസിഡണ്ട് അജിത് കുമാർ സംബന്ധിച്ചു.

Comments are closed.