വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഡിജിറ്റല്‍ തെര്‍മ്മോ മീറ്റര്‍ ലഭ്യമാക്കും

വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്‍ഫ്രാറെഡ് നോണ്‍ കോണ്ടാക്റ്റ് ഡിജിറ്റല്‍ തെര്‍മ്മോ മീറ്റര്‍ ലഭ്യമാക്കും
കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി ചേലക്കര നിയോജകമണ്ഡലത്തിലെ സര്‍ക്കാര്‍ – എയിഡഡ് എല്‍.പി., യു.പി സ്കൂളുകള്‍, കോളേജുകള്‍ , ഐ.ടി.ഐ-കള്‍, ഗവ.പോളിടെക്നിക്, ബ്ലോക്ക് റിസോഴ്സ് സെന്ററുകള്‍ അടക്കം 57 വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിദ്യാര്‍ത്ഥി കളുടെയും, അദ്ധ്യാപകരുടേയും ശരീര ഉഷ്മാവ് അളക്കുന്നതിന് എം.എല്‍.എ. ഫണ്ട് വിനിയോഗിച്ച് ഇന്‍ഫ്രാറെഡ് നോണ്‍ കോണ്ടാക്റ്റ് ഡിജിറ്റല്‍ തെര്‍മ്മോ മീറ്റര്‍ ലഭ്യമാക്കും എന്ന് യു.ആര്.പ്രദീപ് എം.എല്‍.എ. അറിയിച്ചു. എം.എല്‍.എ യുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ഇതിനായി ജില്ല കലക്ടര്‍ തൃശൂര്‍ ജില്ലാ വിദ്യഭ്യാസ ഉപ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍ സര്‍വിസ് കോര്പ്പറേഷന് മുഖേനയാണ് നോണ്‍ കോണ്ടാക്റ്റ് ഡിജിറ്റല്‍ തെര്‍മ്മോ മീറ്റര്‍ വാങ്ങി നല്‍കുക. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ സമയങ്ങളില്‍ ഡി. പി. ഐ. മുഖേന ഹൈസ്കൂളുകള്‍ക്ക് ഇതു ലഭ്യമാക്കിയിരുന്നു
Comments are closed.