1470-490

കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഗുരുവായൂരിൽ തയ്യാറായി

ഗുരുവായൂർ: കൊവിഡ് വ്യാപനമുണ്ടായാൽ ആദ്യഘട്ടം ചികിത്സാ സൗകര്യം നൽകുന്നതിനായുള്ള കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഗുരുവായൂരിൽ തയ്യാറായി. മുതുവട്ടൂർ ശിക്ഷക് സദനിലാണ് ആദ്യ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ നഗരസഭ തയ്യാറാക്കിയിട്ടുള്ളത്. 64 കിടക്കകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
ശിക്ഷക് സദന് പുറമെ ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്കൂളും ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ ആക്കുന്നതിനായി ജില്ലാ കളക്ടർ ഏറ്റെടുത്തിട്ടുണ്ട്. ഇവിടെ മുന്നൂറ് കിടക്കകളാണ് ഒരുക്കുക.

Comments are closed.