1470-490

തിരൂരങ്ങാടി കോവിഡ് മരണം : അന്ത്യകർമ്മങ്ങൾ നടത്തിയത് എസ്.ഡി.പി.ഐ പ്രവർത്തകർ

തിരൂരങ്ങാടിയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടു: അന്ത്യകർമ്മങ്ങൾ നടത്തിയത് എസ്.ഡി.പി.ഐ പ്രവർത്തകർ

തിരൂരങ്ങാടി: കോവിഡ് ബാധിച്ച് മരണപ്പെട്ട തിരൂരങ്ങാടി സ്വദേശിയുടെ അന്ത്യകർമ്മങ്ങൾ നടത്തിയത് എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ.

തിരൂരങ്ങാടി വെള്ളിലക്കാട് റോഡിലെ കല്ലുങ്ങലകത്ത് കുഞ്ഞിമോൻ എന്ന അബ്ദുൽ ഖാദർ ഹാജി (70) ആണ് മഞ്ചേരി മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്.

ഇന്ന് (ഞായർ) പുലർച്ചെ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.

ബന്ധുക്കൾ മുഴുവനും കോറൻ്റെയിൽ ചികിത്സയിലായതിനാൽ അന്ത്യകർമ്മങ്ങൾ നടത്താൻ എസ്.ഡി.പി ഐ പ്രവർത്തകരോട് ആവശ്യപെടുകയായിരുന്നു.

എസ് ഡി.പി ഐ തിരൂരങ്ങാടി മണ്ഡലം പ്രസിഡൻ്റ് ഹമീദ് പരപ്പനങ്ങാടി, പോപ്പുലർ ഫ്രണ്ട് ഡിവിഷൻ സിക്രട്ടറി റിയാസ് കുരിക്കൾ, എസ്.ഡി.പി.ഐ തിരൂരങ്ങാടി മുൻസിപ്പൽ പ്രസിഡൻ്റ് ജലീൽ ചെമ്മാട്, സിക്രട്ടറി ജമാൽ തിരൂരങ്ങാടി, മുൻ ഡിവിഷൻ പ്രസി.ഉസ്മാൻ ,,പ്രവർത്തകരായ ജുനൈദ്, അനീസ് ,സിദ്ധീഖ് എന്നിവർ അന്ത്യകർമ്മങ്ങൾക്ക് നേതൃത്വം നൽകി.

മഞ്ചേരി മെഡിക്കൽ കോളേജിൽ എല്ലാ സഹായങ്ങൾക്കും നേതൃത്വം നൽകാൻ മഞ്ചേരി മണ്ഡലം എസ് ഡി പി ഐ നേതാക്കളായ ലത്തീഫ് ,കുഞ്ഞിപ്പ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ സന്നിതിരായിരുന്നു.

തിരൂരങ്ങാടി, മഞ്ചേരി മെഡിക്കൽ ഓഫീസർമാർ, തിരൂരങ്ങാടി പോലീസ് ഉദ്യോഗസ്ഥർ, കൗൺസിലർ ഹംസ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് കർമ്മങ്ങൾ നടന്നത്.

ദീർഘകാലം ചെമ്മാട് ടൗണിലെ വ്യാപാരി വ്യവസായി ഏകോപനസമതി ഏക്സിക്യൂട്ടിവ് മെമ്പറായിരുന്നു.

തിരൂരങ്ങാടി പള്ളിപ്പറമ്പ് നൂറുൽ ഹുദാ മദ്റസ കൺവീനർ, കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡണ്ട്, എസ്.എം.എ. തിരൂരങ്ങാടി റീജിണൽ പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു.

ഭാര്യ: സഫിയ്യ.
മക്കൾ: ശബീർ, സ്വാദിഖ് (ബെംഗളൂരു ) ശഫീഖ്, ശിഫ, ശാക്കിറ.
മരുമക്കൾ: ഒ കെ ജഅഫർ (ഊരകം), സയ്യിദ് ശാഹുൽ ഹമീദ് ജിഫ്രി (കൊടിഞ്ഞി ), ശബീബ, നാജിയ, നസ് റീന

Comments are closed.