1470-490

കോവിഡ് ബാധിച്ച് തിരൂരങ്ങാടി സ്വദേശി മരിച്ചു

ജില്ലയിൽ ഒരു കോവിഡ് മരണം കൂടി. തിരൂരങ്ങാടി സ്വദേശി അബ്ദുൽ ഖാദറാണ് (71) കോവിഡ് ബാധിച്ച് മരിച്ചത്. ഷുഗർ, പ്രഷർ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ( ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമിനറി ഡിസീസ് ) എന്നിവ അലട്ടിയിരുന്ന അബ്ദുൽ ഖാദറിന് കോവിഡ് ബാധിച്ചതിന്റെ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നിന്ന് ജൂലൈ 18നാണ് ഇദ്ദേഹത്തെ കടുത്ത ന്യുമോണിയ ബാധിതനായി മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്. 19ന് രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് ഐസിയുവിലേക്ക് മാറ്റി. ക്രിട്ടിക്കൽ കെയർ ടീമിന്റെ പരിശോധനയിൽ കടുത്ത ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം, ടൈപ്പ് 2 റെസ്പിറേറ്ററി ഫെയിലർ എന്നിവ കണ്ടെത്തിയതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. സ്റ്റേറ്റ് മെഡിക്കൽ ബോർഡിന്റെ നിർദ്ദേശ പ്രകാരം പ്ലാസ്മ തെറാപ്പി, ഇഞ്ചക്ഷൻ ടോസിലിസുമാബ്, കടുത്ത കോവിഡ് ന്യൂമോണിയ ബാധിതർക്ക് മാത്രം കൊടുക്കുന്ന ഇഞ്ചക്ഷൻ റംഡസവിർ എന്നിവ നൽകി. തുടർന്ന് ആരോഗ്യ നിലയിൽ നേരിയ പുരോഗതി കാണിച്ചെങ്കിലും 23ന് രോഗിക്ക് സെപ്റ്റിസീമിയ ബാധിക്കുകയും സെപ്റ്റിസീമിയ പ്രോട്ടോകോൾ അനുസരിച്ച് ചികിത്സ നൽകിയെങ്കിലും ആരോഗ്യ സ്ഥിതി മോശമായി. 26ന് പുലർച്ചെ 5.10ന് മരുന്നുകളോട് പ്രതികരിക്കാതെ മരണത്തിന് കീഴടങ്ങി.

Comments are closed.