1470-490

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

എസ്.എസ്.എൽ.സി,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

കോട്ടക്കൽ: ചങ്കുവെട്ടികുണ്ട് റിയൽ ഫോക്കസ് ആർട്‌സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രദേശത്തെ ഈ വർഷം എസ്.എസ്.എൽ.സി,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രദേശത്തെ 34 വിദ്യാർഥികളെയും ആദരിച്ചു.
നിർധനരായ പ്രദേശത്തെ 14 കുടുംബങ്ങൾക്കുള്ള ധന സഹായ വിതരണമടക്കം നാട്ടിൽ വിദേശത്ത് നിന്നു വന്നു വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന പ്രവാസികൾക്ക് ഭക്ഷണ കിറ്റുകൾ എത്തിച്ചും പാവപ്പെട്ട വിദ്യാർഥികളുടെ പഠനചിലവുകൾ  ഏറ്റടുത്തും ചങ്കുവെട്ടികുണ്ട് കേന്ദ്രമായി പ്രവർത്തിക്കുന്ന ആർ.എഫ്.സി. ക്ലബ്ബ് ഇതിനോടകം ശ്രദ്ധ നേടിരുന്നു.
കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ റിയൽ ഫോക്കസ് പോലുള്ള സന്നദ്ധ സംഘടനകൾ കൂടുതൽ ജാഗ്രതയോടെ പ്രവൃത്തിക്കണമെന്നും സമൂഹത്തിൽ ആർ.എഫ്.സി.
ഇടപെടുന്ന മേഖലകൾമറ്റുള്ളവർക്ക് മാതൃകയാണെന്നും ചടങ്ങു ഉൽഘാടനം ചെയ്തു കൊണ്ട് കോട്ടക്കൽ മുൻസിപ്പൽ  ഒന്നാം വാർഡ് കൗൺസിലർ എടക്കണ്ടൻ യൂസുഫ് അഭിപ്രായപ്പെട്ടു.
കൊറോണ പ്രോട്ടോക്കോൾ പൂർണമായും പാലിച്ചു ആർ.എഫ്.സി. ക്ലബ്ബ് പരിസരത്തു വെച്ചു നടന്ന ചടങ്ങ്  ക്ലബ്ബ് പ്രസിഡന്റ് ഷാജഹാൻ എടയാടൻ അധ്യക്ഷത വഹിച്ചു. ചടങ്ങിന് ക്ലബ്ബ് സെക്രട്ടറി ബാസിൽ സ്വാഗതവും പറഞ്ഞു
ചടങ്ങിൽ ക്ലബ്ബ് ട്രഷറർ ഹസൈൻ എടയാടൻ ഉപദേശകസമിതി അംഗം കല്ലൻകുന്നൻ ഇസ്മായിൽ ഭാരവാഹികളായ ഷഫീക് കോങ്ങപ്പള്ളി.മുബാരിഷ്,സാബിർ എന്നിവർ നേതൃത്വം നൽകി. 

Comments are closed.