1470-490

ജാഗ്രതയ്ക്കായി ശുചീകരണം

കോക്കല്ലൂർ:കോവിഡ് ജാഗ്രതയ്ക്ക് കരുത്തുപകരാൻ യുവജനപ്രസ്ഥാനവും.കോക്കല്ലൂരിലും, പറമ്പിന്റെ മുകളിലുമാണ് ഡി വൈ എഫ് ഐ നേതൃത്ത്വത്തിൽ അണുനശീകരണം നടത്തിയത്.ഇവിടങ്ങളിലെ റേഷൻകടകൾ, വില്ലേജ് ഓഫീസ്, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങി ജനങ്ങൾ ബന്ധപ്പെടുന്ന എല്ലാ സ്ഥലങ്ങളിലും മാതൃകയായി ഈവേറിട്ട പ്രവർത്തനം. മേഖലാ ട്രഷറർ ടി എം നിജീഷ്,മേഖലാകമ്മിറ്റിയംഗം പി എം രതീഷ്,അബിൻസത്യൻ, സജീഷ് എന്നിവർ നേതൃത്വം നൽകി.കഴിഞ്ഞ രണ്ട് ലോക്ക് ഡൗൺ ദിവസങ്ങളിലായി നടന്ന പ്രവർത്തനത്തിന് എൽഡിഎഫ് ജനപ്രതിനിധികളും വ്യാപാരികളും നാട്ടുകാരും നിറഞ്ഞ മനസ്സോടെയാണ് എതിരേറ്റത്.വരും ദിവസങ്ങളിലും വിവിധ സ്ഥലങ്ങളിൽ ശുചീകരണം നടത്താൻ ലക്ഷ്യമിടുന്നു

Comments are closed.