1470-490

ചേലേമ്പ്രയിൽ രണ്ട് പേർക്ക് കോവിഡ്

ചേലേമ്പ്രയിൽ രണ്ട് പേർക്ക് കോവിഡ് – പ്രദേശം കടുത്ത നിയന്ത്രണത്തിലേക്ക്.

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: ചേലേമ്പ്രയിൽ രണ്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കി.
ഇന്നലെ കുറ്റിപ്പാലയിലും പൈങ്ങോട്ടൂരും ഓരോ വ്യക്തികൾക്കാണ് കോവിഡ് പോസിറ്റീവായി റിപ്പോർട്ട് ചെയ്തിരിക്കുന്നത് .ജനങ്ങൾ കുറേക്കൂടി ജാഗ്രത കാണിക്കണം. അനാവശ്യമായി പുറത്തിറങ്ങാ തെയും പുറത്തിറങ്ങേണ്ട അനിവാര്യ സാഹചര്യങ്ങളിൽ കൃത്യമായി മാസ്ക് ധരിക്കുകയും വേണം. ഈ സാഹചര്യത്തിൽ ഇന്നലെ അടിയന്തിരമായി ആർ ആർ ടി യോഗം ചേർന്ന് സ്ഥിതി ഗതികൾ വിലയിരുത്തി. നി.ലവിലെ സാഹചര്യത്തിൽ ചേലേമ്പ്രയിലെ മുഴുവൻ കടകളും രാവിലെ 8 മുതൽ വൈകുന്നേരം 4 മണി വരെ പ്രവർത്തന സമയം കുറയ്ക്കുന്നതിനെ തിങ്കളാഴ്ച രാവിലെ 11 മണിക്ക് വ്യാപാരി സംഘടനകളുടെ യോഗം പഞ്ചായത്തിൽ വിളിച്ച് ചേർക്കുംകൂടാതെ പഞ്ചായത്തി ലെ മുഴുവൻ പള്ളികളും മൂന്നാഴ്ചത്തേക്ക് അടച്ചിടുന്നതിനെ കുറിച്ച് മത സംഘടനകളുമായ് ആലോചിക്കും കൂടാതെ പഞ്ചായത്തിൽ ജാഗ്രത വർദ്ധിപ്പിക്കാനും മുഴുവൻ ജനങ്ങളേയും ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നതിനും വേണ്ടി രാഷ്ടീയ പാർട്ടികളുടെ യോഗം 27 ന്. തിങ്കൾ ഉച്ചയ്ക്ക് 12 മണിക്ക് വിളിച്ച് ചേർക്കും.ചേലേമ്പ്രയിലേയും പള്ളിക്കൽ പഞ്ചായത്തിലേയും അതിർത്തിയിലുള്ള കച്ചവട സ്ഥാപനങ്ങൾ ഇന്നലെ മുതൽ വൈകു 4 മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂവെന്ന് നിർ ദ്ദേശം നൽകിയിട്ടുണ്ട്. പഞ്ചായത്തിന കത്ത് വീടുകളിലെ ത്തിച്ചുള്ള മത്സ്യവില്പന ഇനിയൊറി യിപ്പുണ്ടാവുന്നതു വരെ അനുവദി ക്കില്ല. അതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടാവരുത്.മണ്ണൂർ വളവിൽ റിഫ ട്രഡേഴ്സിൽ 15,17,20,21 തിയ്യതികളിൽ സന്ദർശിച്ച മുഴുവൻ ആളുകളും കോറന്റയിനിലിരിക്കണം .
ഒമ്പതാം വാർഡ് പൂർണമായും 11-ാം വാർഡിൻ്റെ പൈങ്ങോട്ടുർ മേഖലയുമായി ബന്ധപ്പെടുന്ന സ്ഥലങ്ങളിലും ഒരാഴ്ചക്കാലത്തേക്ക് ലോക് ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ആരാധനാല യങ്ങൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളും അടയ്ക്കണം. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം രാവിലെ 8 മണി മുതൽ ഉച്ചക്ക് 2 മണി വരെ തുറന്നു പ്രവർത്തിക്കാവുന്നതാണ്. ചായക്കടയുൾപ്പെടെ മറ്റെല്ലാ കടകളും തുറക്കരുത്. പെടോൾ പമ്പുകൾ തുറന്നു പ്രവർത്തിക്കും. യാത്രകൾ ഒഴിവാക്കണം. പോലീസിൻ്റെ കർക്കശ മായ നിരീക്ഷണമുണ്ടാവും.

നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും കുറ്റിപ്പാലയിലെ ദാറുൽ ഇർഷാദ് മസ്ജിദിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു.. സി സി ടി വി ദ്യശ്യങ്ങളടക്കം പരിശോധിച്ചതിന്റെ ഭാഗമായി കഴിഞ്ഞ 17 ന് പള്ളിയുടെ മുകളിലത്തെ നിലയിൽ നിസ്കാരത്തിൽ പങ്കെടുത്ത 18 പേരോടും 30 വരെ കോറണ്ടയിനിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടു ണ്ട്.കോവിഡ് പോസിറ്റീവായ രണ്ട് വ്യക്തികളുമായി ബന്ധപ്പെട്ടവർ നിർബന്ധമായി നിരീക്ഷണ ത്തിലിരിക്കണം. ഏതെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടായാൽ നേരിട്ട് ആശുപത്രിയിൽ പോകാതെ ആരോഗ്യ പ്രവർത്തകരേയോ വാർഡ് മെമ്പറേയോ വിവരമറിയിക്കുക. ആവശ്യമായ നിർദ്ദേശങ്ങൾ അവർ തൽകും.ഇരുവരുടെയും റൂട്ട് മാപ്പ് തയ്യാറാക്കി വരികയാണ്.കോവിഡ് റിപ്പോർട്ട് ചെയ്ത മേഖലയിൽ കൂടുതൽ പേർക്ക് ആൻറിജൻ ടെസ്റ്റ് നടത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസറോടും കലക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്.ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ല. എന്നാൽ കൂടുതൽ ജാഗ്രത പുലർത്തേണ്ട സമയമാണ്. എല്ലാവരും ചേർന്ന് ശ്രമിച്ചാൽ മാത്രമേ രോഗം പടരാതെ നോക്കാനാവൂ. കുട്ടികളും 60 വയസ്സിൽ കൂടുതലുള്ളവരും യാതൊരു കാരണവശാലും പുറത്തിറങ്ങരുത്. കടകളിൽ സാധനങ്ങൾ വാങ്ങാൻ വരുന്നവർ അത് വാങ്ങി ഉടൻ തിരിച്ചു പോകണം. അങ്ങാടിയിൽ വെറുതേ കൂട്ടം കൂടി സംസാരിച്ചിരിക്കരുത്. പലയിടത്തും അതു കാണുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ ഉദാസീന നിലപാട് വെടിയണമെന്നും ചേലേമ്പ്ര ഗ്രാപഞ്ചായത്ത് പ്രസിഡണ്ട് സി.രാജേഷ് വാർത്താകുറിപ്പിലൂടെ അറി യിച്ചു.

Comments are closed.