1470-490

കൈത്തക്കര കുത്ത്കല്ലിലെ ബഷീറിന്റെ വീടിന് തറക്കല്ലിട്ടു

കൈത്തക്കര കുത്ത്കല്ലിലെ ബഷീറിന്റെ വീടിന് തറക്കല്ലിടൽ

തിരുന്നാവായ: വർഷങ്ങളായി ടാർപായ ഷീറ്റ് കെട്ടി താമസിക്കുന്ന  കൈത്തക്കര  കുത്ത്കല്ലിലെ പി. ബഷീറിന്റെ വീടിന് തറക്കല്ലിട്ടു.എസ് വൈ എസ് സാന്ത്വനം കുത്ത്കല്ലും ബഷീർ കൂട്ടായ്മയും കുടി നിർമ്മിച്ച് നൽകുന്ന വീടിന്റെ കല്ലിടൽ കർമ്മം ജില്ലാ സാന്ത്വനം സെക്രട്ടറി സയ്യിദ് സീതിക്കോയ തങ്ങളും, സയ്യിദ് ജമലുല്ലൈലി തങ്ങൾ കടലുണ്ടിയും കൂടി നിർവഹിച്ചു. ചടങ്ങിൽ ബഷിർ  പറവന്നൂർ, സി പി അബ്ദുറഹ്മാൻഹാജി കുറ്റൂർ, വെട്ടൻ ഷരീഫാജി, പരപ്പിൽ മരക്കാരാജി, വെട്ടൻ ബാവഹാജി, കുന്നത്ത് ബീരാനാജി, കുറ്റൂർ കുത്തിപ്പതങ്ങൾ , സുബൈർ കാമിൽ സഖാഫി,  കെ.വി കുഞ്ഞു,  പി.ഇബ്രാഹീം, ടി.കെ. മുഹമ്മദ് കുട്ടി എന്നിവർ പങ്കെടുത്തു.

Comments are closed.