1470-490

ഓട്ടോ ഡ്രൈവറുടെ സത്യസന്തത വീണ്ടും മാതൃകയാകുന്നു

ഓട്ടോറിക്ഷയിൽ നിന്ന് കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ യഥാർത്ഥ ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേൽപിച്ച് വീണ്ടും തൻ്റെ സത്യസന്തത തെളിയിച്ച് ഒരു ഓട്ടോ ഡ്രൈവർ. തലശ്ശേരി പൂവളപ്പ് തെരുവിലെ സി.കെ ഷംസീർ എന്ന ഓട്ടോ ഡ്രൈവറാണ് തൻ്റെ ഓട്ടോറിക്ഷയിൽ നിന്ന് കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ സൈദാർ പള്ളിക്ക് സമീപത്തെ നിർമ്മാണ ത്തൊഴിലാളി ബിപുൽ റോയിയെ തിരിച്ചേൽപിച്ചത്. കഴിഞ്ഞ വർഷം കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ സൈദാർ പള്ളി മാരുതി ഷോറൂമിലെ ജീവനക്കാരന് തിരിച്ചേൽപിച്ച് ഷംസീർ മാതൃകയായിരുന്നു.

Comments are closed.