1470-490

പോലീസിനെതിരെ വധഭീഷണി മുഴക്കി

റെയിൽ ജീവനക്കാർക്ക് നേരെ ബേംബ് എറിഞ്ഞ പ്രതികൾ പോലീസിനെ തിരെ വധഭീഷണി മുഴക്കി

ഫറോക്ക്: റയിൽവേ ജീവനക്കാർക്ക് നേരെ ബോംബെറിഞ്ഞ കേസിൽ അറസ്റ്റിലായ പ്രതികൾ പോലീസിന് നേരെ വധഭീഷണി മുഴക്കി. നല്ലളം എസ് ഐ എയും ഇൻസ്പക്ടറെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതികൾക്കെതിരെ മറ്റൊരു കേസ് കൂടി ചാർജ്ജ് ചെയ്തു.

പെട്രോൾ ബോംബെറിഞ്ഞു റയിൽവേ ജീവനക്കാരെ അപായപ്പെടുത്താൻ ശ്രമിച്ചതിന് കൊളത്തറ പാലത്തിങ്ങൽ സുമീർ (23), ഒളവണ്ണ പത്താരക്കൽ അമാനുൽ അർഷക് (20), ഒളവണ്ണ അച്ചാമ്പത്ത് നവീൻ ബാബു (20) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

ഇവരെ കോവിഡ് പരിശോധന നടത്തി കോടതിയിൽ ഹാജരാക്കുന്ന നടപടികൾക്കിടെയാണ് നല്ലളം എസ് ഐ എയും ഇൻസ്പക്ടറെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്

ഭീഷണിപ്പെടുത്തിയതിനും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനുമാണ് പുതിയ കേസ്സെടുത്തത്.
പി.സി. ചെറുവണ്ണൂർ

Comments are closed.