1470-490

ഫുട്ബോൾ പ്രതാപം നഷ്ടപ്പെടുത്തിയ അരീക്കോട് സ്റ്റേഡിയം

അരീക്കോട്: ഫുട്ബോളിൻ്റെ മെക്കയെന്നറിയപ്പെടുന്ന അരീക്കോടിൽഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അരീക്കോട് ബാപ്പുസാഹിബ് സ്റ്റേഡിയം ഇന്ന് ഫുഡ്ബോൾ കളിക്കാർക്ക് പോലും പ്രവേശനമില്ലാതെ നശിച്ചു കൊണ്ടിരിക്കയാണ് 2013ൽ സ്റ്റേഡിയം പ്രവർത്തിക്ക് തുടക്കമിട്ട് ആറ് വർഷം പിന്നിട്ടിട്ടും പൂർത്തികരിക്കാൻ കഴിയാത്തത് പരാജയമായി ജനങ്ങൾ വിലയിരുത്തി തുടങ്ങി. ഇ തേ കാലയളവിൽ നിർമ്മാണത്തിന് തുടക്കമിട്ട മറ്റു സ്റ്റേഡിയങ്ങൾ മികച്ച നിലവാരത്തിലേക്ക് ഉയർന്നപ്പോൾ ഏറെ ഫുട്ബോൾ താരങ്ങളെ സംഭാവന ചെയ്ത അരീക്കോടിൽ സ്റ്റേഡിയം നിർമാണം നിലക്കുകയായിരുന്നു

ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ ഉൾപ്പെടെ നിരവധി പേരെ സംഭാവന ചെയ്ത അരിക്കോട്കാട്ടുതായ് മൈതാനം അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയമാക്കുന്നതിന്റെ ഭാഗമായി 2013 ൽ ആണ്പ്രവർത്തിക്ക് തുടക്കം കുറിച്ചത് എന്നാൽ ബന്ധപ്പെട്ടവരുടെ അനാസ്ഥ മൂലം പദ്ധതി പാതിവഴിയിൽ നിലച്ചത് അരിക്കോടിലെ കൽപന്തുകളിയെ സ്നേഹിക്കുന്നവരെ നിരാശരാക്കി യിരിക്കുയാണ്

  സമീപ പ്രദേശങ്ങളിൽ  ഫുട്ബോൾ മൽസരം ആവേശം കൊള്ളിക്കുമ്പോൾ പോലുംഇന്ത്യയിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് ഫുട്ബോൾ മൽസരം സംഘടിപ്പിച്ചിരുന്ന അരീക്കോട്ടുക്കാർക്ക് നിസഹയതയോടെ കാഴ്ചക്കാരാകേണ്ട അവസ്ഥയാണിന്ന്. അരീക്കോട് ഫുട്ബോൾ മൽസരത്തിലൂടെ കണ്ടെത്തിയ പണം ഉപയോഗിച്ച് നിരവധി റിലീഫ് പ്രവർത്തനങ്ങൾ വരെ നടത്തിയിരുന്നതോടൊപ്പം ഫുട്ബോൾ താരങ്ങളെ വളർത്തിയെടുക്കുന്നതിന് കുട്ടികൾക്ക് പരിശീലനവും നൽകിയിരുന്നു എന്നാൽ ഗ്രൗണ്ട് ഉന്നത നിലവാരമുള്ള സിന്തറ്റിക് സ്റ്റേഡിയമാക്കുന്നതിന്റെ ഭാഗമായി 2013ൽ പ്രവർത്തി ആരംഭിച്ചതുമുതൽ  നാട്ടുക്കാർക്ക് പ്രവർത്തിയുടെ ഭാഗമായി പ്രാവശനം ഇല്ലാതാകുകയായിരുന്നു. ഫുട്ബോൾ മൽസരങ്ങളോടൊപ്പം രാഷ്ട്രിയ പാർട്ടി കളുടെ പൊതു പരിപാടികളും കലാപരിപാടികളും നടത്തിയിരുന്ന കാട്ടു തായ് മൈതാനം സ്റ്റേഡിയമായി ഉയർത്തിയതോടെ അരീക്കോടിന്റെ ഫുട്ബോൾകൂട്ടായമ നഷ്ടപ്പെടുകയും അരീക്കോടിന്റെ യുവത്വം മൽസരമില്ലാത്ത അലസ സായഹ്നമായി മാറി.

അഞ്ചുകോടിയിലേറെ വിവിധ ഫണ്ടുകളായി നാഷണൽ ഗെയിംസ് അതോറിറ്റിയുടെ കീഴിൽ സിന്തറ്റിക് ട്രാക് നിർമ്മാണത്തിനും മറ്റു പ്രവർത്തികൾക്കുംചില വഴിച്ചതായി രേഖകളിൽ പറയുന്നു. 2016ൽ പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച പ്രവർത്തി 2020 ആയിട്ടും പാതിവഴിയിൽ നിറു വെച്ചതിനു പിന്നിൽ പദ്ധതിയിൽ ക്രമക്കേട് നടന്നതായി ആരോപണമുയർന്നതിനാലെന്നാണ് വിവരം. എന്നാൽപദ്ധതി നടത്തിപ്പ് നിലച്ചതാണ് ബന്ധപ്പെട്ടവരിൽ നിന്നുള്ള വിവരം . ഇതോടെ സ്റ്റേഡിയം കളിക്കാർക്ക് അന്യമാകുന്ന അവസ്ഥയിലാണ്.കഴിഞ ഫ്ലഡിൽ വെള്ളം കയറി കെട്ടിടം നാശമാകുകയും ചെയ്തിരുന്നു. കളിക്കാർക്ക് വിശ്രമിക്കാനുള്ള മുറികൾ സാമൂഹ്യ വിരുദ്ധർ നാശം വരുത്തിയിരുന്നു. കെട്ടിഘോഷിച്ച് നിർമ്മിച്ച പദ്ധതി നാശമാക്കുകയായിരുന്നു.’എന്നാൽ കോടികൾ ചിലവിട്ട അരീക്കോട് സ്റ്റേസിയം നിർമാണം വഖഫ് ഭൂമിയിലായതിനാലാണ് തുടർപ്രവർത്തിക്ക് തടസമായതെന്ന് ആരോപണമുയരുന്നുണ്ട് .

Comments are closed.