1470-490

ട്രിപ്പിൾ ലോക്ക് ഡൗൺ: കോടതികളും പ്രവർത്തിക്കില്ല


ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് ഗ്രാമപഞ്ചായത്തിലും പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗണിന്റെ ഭാഗമായി കോടതികളും പ്രവർത്തിക്കില്ലെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. രണ്ടിടത്തും പെട്രോൾ പമ്പുകൾ സ്വകാര്യ വാഹനങ്ങൾക്ക് ഇന്ധനം നിറച്ചുനൽകരുതെന്നും അറിയിച്ചു.

താന്ന്യം ഗ്രാമപഞ്ചായത്തും മറ്റ് 21 വാർഡുകളും കണ്ടെയ്ൻമെൻറ് സോണാക്കി

ജില്ലയിൽ പുതുതായി കോവിഡ് റിപ്പോർട്ട് ചെയ്ത കേസുകളുടെ സമ്പർക്കം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ താന്ന്യം ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയ്ൻമെൻറ് സോണാക്കി ജില്ലാ കളക്ടർ ഉത്തരവിട്ടു. കൂടാതെ ഒമ്പത് ഗ്രാമപഞ്ചായത്തുകളിലായി 21 വാർഡുകളും കണ്ടെയ്ൻമെൻറ് സോണാക്കി. മറ്റത്തൂർ-ആറ്, ഏഴ്, 14, 15 വാർഡുകൾ, പോർക്കുളം-പത്താം വാർഡ്, വലപ്പാട്-13ാം വാർഡ്, എടത്തിരുത്തി-ഒമ്പതാം വാർഡ്, കയ്പമംഗലം-12ാം വാർഡ്, മാള-ഏഴ്, എട്ട്, ഒമ്പത്, 10, 11, 14, 15, 17, 20 വാർഡുകൾ, എറിയാട്-നാലാം വാർഡ്, കടപ്പുറം-ആറ്, ഏഴ്, 10 വാർഡുകൾ എന്നിവയാണ് പുതുതായി കണ്ടെയ്ൻമെൻറ് സോണുകളാക്കിയത്.

അതേസമയം, രോഗപ്പകർച്ചാ സാധ്യത കുറഞ്ഞ തൃശൂർ കോർപറേഷനിലെ 49ാം ഡിവിഷൻ മുഴുവനായും 36ാം ഡിവിഷനിലെ ഹൈറോഡിന് പടിഞ്ഞാറുഭാഗവും റൗണ്ട് സൗത്ത് ഭാഗവും എം.ഒ റോഡിന് കിഴക്കുഭാഗവും ഹൈറോഡ് പി.ഒ റോഡിന് വടക്കുഭാഗവും കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കി. കുന്നംകുളം നഗരസഭയിലെ 10, 15, 20 ഡിവിഷനുകൾ മുഴുവനായും 11ാം ഡിവിഷനിലെ പട്ടാമ്പി റോഡ് ഭാഗവും കണ്ടെയ്ൻമെൻറ് സോണിൽനിന്ന് ഒഴിവാക്കി. കൊരട്ടി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡും കടവല്ലൂർ ഗ്രാമപഞ്ചായത്തിലെ 18ാം വാർഡും കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കി.

Comments are closed.