1470-490

എളേറ്റിൽ വട്ടോളിയിൽ കെ എസ് ഇ ബി സെക്ഷൻ ഓഫീസ് സ്ഥാപിക്കണം

എളേറ്റിൽ വട്ടോളിയിൽ കെ എസ് ഇ ബി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് തുടങ്ങണമെന്ന് ആവശ്യപ്പെട്ട് വർക്കേഴ്സ് അസോസിയേഷൻ ബാലുശ്ശേരി ഡിവിഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കാരാട്ട് റസാഖ് (എം എൽ എ) യ്ക്ക് നിവേദനം നൽകുന്നു ,

എളേറ്റിൽ വട്ടോളി :-ഉപഭോക്താക്കളുടെ ബാഹുല്യത്താലും, ഭൂവിസ്തൃതിയാലും കൊടുവള്ളി, താമരശ്ശേരി, ഉണ്ണികുളം എന്നീ സെക്ഷൻ ഓഫീസുകളിലെ ജീവനക്കാർ വളരെ പ്രയാസപ്പെട്ടാണ് ജോലി ചെയ്യുന്നത്.കൊടുവള്ളി സെക്ഷൻ ഓഫീസിനു കീഴിലെ എളേറ്റിൽ വട്ടോളി സബ് എഞ്ചിനീയർ ഓഫീസ് ,ഇലക്ട്രിക്കൽസെക്ഷൻ ഓഫീസാക്കി മാറ്റിയാൽ ഈ പ്രശ്നത്തിനു പരിഹാരമാവും. എളേറ്റിൽ വട്ടോളി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് യാഥാർത്ഥ്യമാക്കുന്നതിനാവശ്യമായ ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് കാരാട്ട് റസാഖ് MLA ക്ക് കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേൻ ബാലുശ്ശേരി ഡിവിഷൻ കമ്മറ്റി തയ്യാറാക്കിയ ആവശ്യമായ വിവരങ്ങളടങ്ങിയ നിവേദനം സംസ്ഥാന സമിതി അംഗം പ്രസാദ് നൽകി. ഡിവിഷൻ പ്രസിഡണ്ട് .എം.വി ഷിജു. സുബൈർ.പി.കെ എന്നിവർ പങ്കെടുത്തു.

Comments are closed.