1470-490

കെ.മുരളീധരൻ എം.പി.ക്ക് കോവിഡ് നെഗറ്റീവ്

തലശ്ശേരി— നീരിക്ഷണത്തിൽ കഴിയവേ തലശ്ശേരി ജനറൽ ആശുപത്രിയിൽ കോവിഡ് പരിശോധനക്ക് വിധേയനായ വടകര ലോകസഭാംഗം കെ.മുരളീധരൻ എം.പി.ക്ക് വൈറസ് ബാധയില്ലെന്ന് ഫലം വന്നു.-കോവിഡ് സ്ഥിരീകരിച്ച ഡോക്ടരുടെ വിവാഹത്തിൽ പങ്കെടുത്തിരുന്നതിനാൽ എം.പി.യോട് നിരീക്ഷണത്തിൽ കഴിയാൻ കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലാ കലക്ടർ നിർദ്ദേശിച്ചിരുന്നു.ഇതിനേ തുടർന്നാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇദ്ദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലെത്തി ശ്രവം പരിശോധിച്ചത്.- ഇന്നലെയാണ് പരിശോധനാ ഫലം ലഭിച്ചത് –

Comments are closed.