970-250

വൈറസുകളെ തുരത്തുന്ന ഇഞ്ചി, വെളുത്തുള്ളി ഉഡായിപ്പുകൾ

വെള്ളം തിളപ്പിച്ചു ചെറു ചൂടോടെ കുടിച്ചാല്‍ കോവിഡ്‌ മാറ്റാന്‍ പറ്റുമോ?
കരിഞ്ചീരകം ,ഇഞ്ചി വെളുത്തുള്ളി, മല്ലി ,നാരങ്ങാ മഞ്ഞൾ പൊടി ഇവ ഇട്ടു വെള്ളംതിളപ്പിച്ചു ചെറു ചൂടോടെ കുടിച്ചാല്‍ കോവിഡ്‌ മാറ്റാന്‍ പറ്റില്ല…രാജ്യമെമ്പാടും കോവിഡ്‌-19 വ്യാപകമായി പകരുന്ന ഈ കാലഘട്ടത്തില്‍ സാമുഹ്യ മാധ്യമങ്ങള്‍ അതും പ്രത്യേകിച്ച് വാട്സാപ്പിലൂടെ കോവിഡിനെ കുറിച്ചുള്ള പല വ്യാജപ്രചാരണങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കോവിഡ്‌ രോഗം വിട്ടില്‍ കിട്ടുന്ന സാധാരണ മസാലകള്‍ ഉപയോഗിച്ച് മാറ്റാം എന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളായ ഫേസ്ബൂക്കിലും ,വാട്സാപ്പിലും പ്രചരിക്കുന്നുണ്ട്. ഈ പോസ്റ്റില്‍ പറയുന്നത് ഇങ്ങനെയാണ്, “എല്ലാവരും കരിഞ്ജീരകം ,ഇഞ്ചി വെളുത്തുള്ളി ,മല്ലി ,നാരങ്ങാ അല്പം മഞ്ഞൾ പൊടി ഇവ ഇട്ടു വെള്ളംതിളപ്പിച്ചു ചെറു ചൂടോട് കൂടി കുടിക്കൂ…ഇവിടെ പോസിറ്റീവ് ആയ പലർക്കും ഇത് മാത്രം കുടിച്ച് ആണ് നെഗറ്റീവ് ആയത്..വായിച്ചു തള്ളി കളയാതെ കുടുംബത്തിലെ എല്ലാവർക്കും കൊടുക്കുകയും, കുടിക്കുകയും ചെയ്യ്..” ഇതാണ് മെസ്സേജിന്റെ ഉള്ളടക്കം.

കേന്ദ്ര സര്‍ക്കാരിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആയുഷ് മന്ത്രാലയം ഇറക്കിയ ഒരു കുറിപ്പ് ലഭിച്ചു. ഈ കുറിപ്പില്‍ കോവിഡിനെതിരെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കാനുള്ള സാധനങ്ങളെ കുറിച്ചുള്ള ഒരു ലിസ്റ്റ് ആണ് നല്‍കിയിരിക്കുന്നത്.
രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനായി സാധാരണ ചെയ്യാവുന്ന ചില കാര്യങ്ങളില്‍ മഞ്ഞള്‍, കരിഞ്ജീരകം, മല്ലി, വെള്ളുത്തുള്ളി പോലെയുള്ള മസാലകള്‍ ഉപയോഗിക്കാം എന്ന് ഈ കുറിപ്പില്‍ പറയുന്നുണ്ട്. ഈ കുറിപ്പില്‍ എഴുതിയ കാര്യങ്ങള്‍ രാജ്യത്തിലെ പ്രമുഖ ആയുര്‍വേദ ശാലകൾ ഉപദേശിക്കുന്നതാണ്. എന്നാലും ഈ കാര്യങ്ങള്‍ ചെയ്താല്‍ രോഗം മാറും എന്ന് ഇതില്‍ പറയുന്നില്ല. കുടാതെ ഈ കാര്യങ്ങള്‍ ചെയ്‌താല്‍ രോഗം ഒരിക്കലും വരില്ല എന്നും ഇതില്‍ പറയുന്നില്ല. പക്ഷെ ആയുര്‍വേദ പ്രകാരം ഈ സാധനങ്ങള്‍ ഉപയോഗിച്ചാല്‍ പ്രതിരോധ ശേഷിയില്‍ വര്‍ധനയുണ്ടാകും.

ഡബ്ല്യു.എച്ച്.ഓയുടെ വെബ്‌സൈറ്റില്‍ കൊറോണയെ പ്രതിരോധിക്കാനോ, മാറ്റാനോ ഒരു മരുന്ന്‍ ഇത് വരെ തയ്യാര്‍ ആയിട്ടില്ല എന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്. പല മരുന്നുകളും ഇപ്പോഴും പരിക്ഷണത്തിലാണ്. ഈ മരുന്നുകളുടെ പരീക്ഷണം ഉടനെ പൂര്‍ത്തിയാക്കാന്‍ ഡബ്ല്യു.എച്ച്.ഓ. സഹായിക്കുന്നുണ്ട് എന്നും ഡബ്ല്യു.എച്ച്.ഓ. വ്യക്തമാക്കുന്നുണ്ട്. കുടാതെ കോവിഡിന്‍റെ ആയുര്‍വേദ ചികിത്സയെ ഡബ്ല്യു.എച്ച്.ഓ. അംഗീകാരം നല്‍കി എന്നുള്ള യാതൊരു വാര്‍ത്ത‍യില്ല. ഇന്ത്യന്‍ സര്‍ക്കാര്‍ ചില ആയുര്‍വേദ മരുന്നുകളുടെ പരീക്ഷണത്തിന് വേണ്ടി അനുവാദം നല്‍കിട്ടുണ്ട്. ഇതില്‍ രാംദേവ് ബാബായുടെ കോറോനില്‍ മരുന്നും ഉള്‍പ്പെടും. പക്ഷെ ആയുര്‍വേദ മരുന്നുകള്‍ക്ക് പരീക്ഷണത്തിന് അംഗീകാരം നല്‍കരുത് എന്ന് ആവശ്യപെട്ടു പല ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യക്ക് ഈ പരീക്ഷണങ്ങള്‍ നടത്തുന്നതിനെതിരെ കത്തും എഴുതിയിട്ടുണ്ട്. കുടാതെ മഞ്ഞള്‍ പൊടി, പെരുംജീരകം, ഇഞ്ചി, മല്ലി എന്നി ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ച് കോവിഡ്‌ രോഗികളുടെ ചികിത്സ നടത്തിയതിനെ കുറിച്ച് യാതൊരു പഠനവും കണ്ടെത്തിയിട്ടില്ല. കോവിഡ്‌ രോഗികളെ ചികിത്സിക്കാനുള്ള ഗവൺമെൻ്റ് ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നത് ഇങ്ങനെ, “ഇവിടെ ഞങ്ങള്‍ രോഗികള്‍ക്ക് പ്രോട്ടീന്‍ നിറഞ്ഞ ആഹാരം മാത്രമേ കൊടുക്കാറുള്ളു. രോഗികള്‍ക്ക് ആഹാരത്തോടൊപ്പം വിറ്റാമിന്‍ ബി,സി,ഡിയും സിങ്ക് സപ്ലിമെന്‍റും നല്കാറുണ്ട്. ഇത് അല്ലാതെ വേറെ ഒന്നും ഞങ്ങള്‍ രോഗികള്‍ക്ക് കൊടുക്കാറില്ല.”

അതായത്
മഞ്ഞള്‍ പൊടി, പെരിഞ്ചീരകം, ഇഞ്ചി, മല്ലി എന്നി ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ച് കോവിഡ്‌ രോഗം മാറ്റിയതായി യാതൊരു തെളിവ് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.ഡബ്ല്യു.എച്ച്.ഓയുടെ വെബ്‌സൈറ്റില്‍ ഇതിനെ കുറിച്ച് യാതൊരു വിവരമില്ല. ഈ സാധനങ്ങള്‍ സാധാരണയായി രോഗങ്ങള്‍ക്ക് എതിരെ ശരീരത്തിന്‍റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കാം എന്ന് ആയുഷ് മന്ത്രാലയം പറയുന്നു. പക്ഷെ ഇത് കോവിഡ്‌ പ്രതിരോധിക്കാനോ മാറ്റാനോ സാധിക്കില്ല.

കടപ്പാട്: ഗൂഗിൾ ഫാക്ട് ചെക്ക്

Loading...