1470-490

മരുതോങ്കര പഞ്ചായത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ സജ്ജീകരിച്ചു.

മരുതോങ്കര സെന്റ് മേരീസ് സ്കൂളിൽ സജ്ജീകരിച്ച എഫ്.എൽ.ടി.സെന്ററിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എം സതി, വൈസ് പ്രസിഡണ്ട് സി.പി. ബാബുരാജ് എന്നിവർ

കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് മെന്റ് സെൻറർ മുള്ളംകുന്ന് മേരീസ് ഹൈസ്കൂളിൽ സജ്ജീകരിച്ചു.
വിവിധ സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും ആവശ്യമായ വസ്തുക്കൾ നൽകി .നൂറോളം പേർക്ക് ചികിൽസ ലഭ്യമാക്കാനുള്ള സൗകര്യമാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്. മരുതോങ്കര ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് കെ.എം സതി വൈസ്പ്രസിഡന്റ് സി.പി. ബാബുരാജ് , മെഡിക്കൽ ഓഫീസർ ഡോക്ടർ ആനന്ദ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സുജിത്ത്, എച്ച് വിനോദ് , എൻ.കെ. ഷിജു , മെമ്പർ രജിലേഷ് എന്നിവർ പങ്കെടുത്തു.

Comments are closed.