1470-490

കോവിഡ് ബാധിച്ച തലശ്ശേരി സ്വദേശിനി വീട്ടമ്മ മരിച്ചു.

തലശ്ശേരി: കോവിഡ് ബാധിച്ച വീട്ടമ്മ മരണപ്പെട്ടു.-. തലശ്ശേരി സ്വദേശിനി ലോട്ടസിനടുത്ത പറക്കണ്ടിയിൽ ലൈലയാണ് (61)സുൽത്താൻ ബത്തേരിയിൽ വച്ച് മരിച്ചത് .’ ബoഗ്ലൂരുവിൽ സ്ഥിരതാമസക്കാരിയായ ഇവർ ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു’ .തുടർ ചികിത്സക്കായി മൊബൈൽ ഐ സി യു വിൽ നാട്ടിലേക്ക്  മടങ്ങുന്നതിനിടെയാണ് മരണം. പുറപ്പെടുമ്പോൾ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു. മരണ ശേഷം സുൽത്താൻ ബത്തേരിയിലെ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. ലൈലയുടെ സംസ്ക്കാരം സുൽത്താൻ ബത്തേരിയിലെ പാ രാംപറ്റ പള്ളിയിൽ നടന്നു .ഇവരുടെ കൂടെയുണ്ടായിരുന്ന രണ്ട് മക്കളും ഇപ്പോൾ നിരീക്ഷണത്തിലാണ്

Comments are closed.