1470-490

കോവിഡ് സമൂഹ വ്യാപനം: നാട് ജാഗ്രതയുടെ മുനമ്പിൽ

ഉണ്ണികുളം കരുമലയിൽ ഒന്ന്. പതിനാല് .ഇരുപത്തിമൂന്ന് വാർഡുകൾ കണ്ടയ്ൻമെന്റ് സോണായി .

ബാലുശ്ശേരി: നാടിനെ വിറപ്പിച്ചു കൊ വിഡ് പോസിറ്റീവ് ക്കേസുകൾ ഒന്നിനു പിറകെ ഒന്നായ് റിപ്പോർട്ട് ചെയ്തു തുടങ്ങിയതോടെ ബാലുശ്ശേരി മേഖല ജാഗ്രതയുടെ മുനമ്പിലായി. ഇന്നലെ ഉണ്ണിക്കുളം മൂന്ന് വാർ ഡുകൾ ഉൾപ്പെടുന കരുമലയിൽ രോഗ ബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യ അധികൃതർ പഞ്ചായത്ത് ദ്രുത കർമ്മ സേന വിഭാഗം അനന്തര നടപടികൾക്ക് ആക്കം കൂട്ടി.
മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജിൽ ക്ലിനിക്കൽ ഫാർമസിസ്റ്റായ കരുമല സ്വദേശിനിക്കാണ് കോവിഡ് പോസിറ്റീവായത്. ഇവർ വെള്ളിയാഴ്ച്ച വരെ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നത്രെ. ഇതുമായി ബന്ധപ്പെട്ടു ആസ്പത്രിയിൽ മുപ്പത് പേർ നിരീക്ഷണത്തിലായിട്ടുണ്ട്.പോസി റ്റീവായ യുവതിയുടെ  ഭർത്താവ്, അവരുടെ അമ്മ അചഛൻ എല്ലാം ആക്ടീവായ സമ്പർക്കം നടത്തിയത് സമ്പർക്കപ്പട്ടിക നീളുമെന്ന് അധികൃതർ വ്യക്തമാക്കി. റേഷൻകട .പച്ചക്കറിക്കട. കരിയാത്തൻകാവ് മസാലക്കട -കപ്പുറം ഇവിടെയെല്ലാം ബന്ധപ്പെട്ടവർസമ്പർക്കമുണ്ടായിട്ടുണ്ട്.തൊഴിലുറപ്പ് പദ്ധതിയിലും ഏർപ്പെട്ടിട്ടുണ്ട്. പോസിറ്റീവായ യുവതിയും  ഭർത്താവും കരുമല ക്ഷേത്രത്തിൽ ഇന്നലെ കാലത്ത് ഒമ്പതര വരെ കഴിച്ചുകൂട്ടി വഴിപാടുകൾ കഴിച്ചാണ് മടങ്ങിയതെന്ന് ആരോഗ്യ അധികൃതർ വ്യക്തമാക്കുന്നു. ക്ഷേത്ര ദർശനത്തിൽ മറ്റു ഭക്തർ ഉണ്ടായിരുന്നെങ്കിൽ നിർബന്ധമായും പതിനാല് ദിവസം കാര്യങ്ങൾ മനസിലാക്കി സ്വയം നിരീക്ഷണത്തിൽ പോയാലേ പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ടു പോകൂവെന്ന് അധികൃതർ പറഞ്ഞു കഴിഞ്ഞ പത്തു ദിവസത്തെ സമ്പർക്കവും ആർ.ആർ.ടി. മെമ്പർമാരോട് പറഞ്ഞാൽ മാത്രമേ ജാഗ്രതാ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കാനാവൂവെന്നും പോസിറ്റീവ് കേസിലെ രോഗി തികച്ചും ആരോഗ്യവതിയായിരിക്കകകുക

Comments are closed.