1470-490

വേളം മണിമല നാളീകേര വികസന പാർക്കിനായുള്ള പ്രവർത്തനം തുടരും

പാറക്കൽ അബ്ദുള്ള എം.എൽ.എ, വേളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്കെ വി.കെ.അബ്ദുള്ളയും കുറ്റ്യാടിയിൽ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ

വേളം മണിമല നാളീകേര വികസന പാർക്കിനായുള്ള പ്രവർത്തനം തുടരും: പാറക്കൽ അബ്ദുള്ള എം.എൽ.എ.

കുറ്റ്യാടി: ആയിരക്കണക്കിന്ന് കേരകർഷകരുള്ള കുറ്റ്യാടിയിലും പരിസരങ്ങളിലും തേങ്ങയുടെ ഉൽപാദനം, സംസ്കരണം, വിപണനം എന്നിവ ലക്ഷ്യം വെച്ച് സർക്കാർ ആരംഭിച്ച നാളീകേര വികസന പാർക്ക് യാഥാർത്ഥ്യത്തിലെത്തിക്കാൻ ഏറെ പരിശ്രമിച്ചെന്ന് പാറക്കൽ അബ്ദുള്ള എം.എൽ.എ.ഇതിന്റെ ഭാഗമായി നിയമസഭയിൽ ബഡ്ജറ്റ് പൊതുചർച്ചകളിലും, ധനാഭ്യർത്ഥന ചർച്ചകളിലും പ്രത്യേക സബ്ബ്മിഷൻ ഉന്നയിച്ചും നാളികേര പാർക്ക് എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു.മന്ത്രിമാരായ ഏ.സി.മൊയ്തീൻ, പി.ജയരാജൻ തുടങ്ങിയവരുമായി ഈ വിഷയത്തിൽ സംസാരിക്കുകയും മന്ത്രിയുടെ ചേമ്പറിൽ പ്രത്യേക യോഗം ചേരുകയുണ്ടായി. ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപെടുത്തി ഇതിനെ സംസ്ഥാന പദ്ധതിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപെട്ടു കൊണ്ട് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും കത്ത് നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുറ്റ്യാടി നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന്റെ ഭാഗമായ വേളം മണിമല നാളീകേര പാർക്ക് യാഥാർത്ഥ്യമാവാതിരിക്കാൻ ബാഹ്യശക്തികളുടെ കരങ്ങൾ പ്രവൃത്തിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കുറ്റ്യാടിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പാറക്കൽ അബ്ദുള്ള വ്യക്തമാക്കി.

Comments are closed.