1470-490

താലൂക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് പേര്‍ക്ക് പോസ്റ്റീവ്

സാമൂഹ്യ വ്യാപനം ഉണ്ടോയെന്നറിയുന്നതിനായി ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് പേര്‍ക്ക് പോസ്റ്റീവ്. രണ്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍, സേവാഭാരതി പ്രവര്‍ത്തകന്‍, ചുമട്ട് തൊഴിലാളി, കുടുംബശ്രീ പ്രവര്‍ത്തകയടക്കം അഞ്ച് പേര്‍ക്കാണ് പോസ്റ്റീവായിരി്ക്കുന്നത്. കഴിഞ്ഞ നാലാം തീയതി മൂതല്‍ ഏകദേശം ആയിരത്തോളം പേരുടെ പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരത്തില്‍ നടത്തിയ പരിശോധനയില്‍ വീടുകളില്‍ തുണി കച്ചവടം നടത്തുന്നയൊരാള്‍ക്കും പോസ്റ്റീവ് ആയിരുന്നു.കെഎസ്ആര്‍ടിസി ചാലക്കുടി ഡെപ്പോയിലെ ഡ്രൈവര്‍ക്കും, കണ്ടക്ടര്‍ക്കും കൊറോണ പോസ്റ്റീവ് ആയത് വലിയ ആശങ്കക്ക് കാരണമായിരിക്കുകയാണ്. തുടര്‍ന്നും ഇത്തരത്തിലുള്ള പരിശോധകളുടെ ഫലം വരുവാനുണ്ട് പതിനാറാം തീയതി നടത്തിയ പരിശോധന ഫലമാണ് എട്ട് ദിവസം കഴിഞ്ഞാണ് ലഭിച്ചത്. ഇവരുമായി പല തരത്തില്‍ വലിയ തരത്തിലുള്ള സമ്പര്‍ക്കമാണ് ഉണ്ടായിരിക്കുന്നത്.

Comments are closed.