1470-490

കടലാക്രമണ ഭീഷണിയിൽ കുടുംബങ്ങൾ

തലശ്ശേരി: കടലാക്രമണ ഭീഷണിയിൽ മാക്കൂട്ടം പുന്നോൽ തീരദേശവാസികളായ 28 ഓളം കുടുംബങ്ങൾ. പള്ളിപ്പറമ്പത്തും പ്രസ് വളപ്പിലുമായാണ് ഭീഷണി നേരിടുന്നത്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ കടലാക്രമണത്തിൽ വീടുകളിൽ കയറി നാശനഷ്ടം നേരിട്ടിരുന്നു. ഗൃഹോപകരണങ്ങൾ ഉൾപ്പെടെ ഇന്നലെ കേടുപാടുകൾ സംഭവിച്ചിരുന്നു. പുലിമുട്ട് നിർമാണത്തിലുള്ള അപാകതയാണ് കടൽ വെള്ളം വീടുകളിൽ കയറുന്നതെന്നാണ് പ്രദേശവാസികളുടെ പരാതി. പുലിമുട്ടിലെ ചെറിയ കല്ലുകൾ ശക്തമായ തിരമാലയിൽ ഇളകി പോകുകയാണ്. ഇതിനു പരിഹാരം കണ്ടെത്താൻ വലിയ കല്ലുകൾ സ്ഥാപിക്കണമെന്നാണ് ആവശ്യം. തലശ്ശേരി നഗരസഭയിലെ 37 വാർഡിലാണ് കുടുംബങ്ങൾ ദുരിതം നേരിടുന്നത്. വാർഡ് മെമ്പറും വില്ലെജ് ഓഫിസറും സ്ഥലം സന്ദർശിച്ചിരുന്നു. നിലവിലെ പ്രശ്നങ്ങൾ കാണിച്ച് ഇറിഗേഷൻ വകുപ്പിന് നിവേദനം നൽകിയിരുന്നു. കടലാക്രമണങ്ങൾ ശക്തമായി തുടർന്നാൽ ആളുകളെ മാറ്റി താമസിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

Comments are closed.